നിയന്ത്രണം ഡബിൾ സ്ട്രോംഗ്; കർശന പരിശോധന
Sunday, June 13, 2021 12:46 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ

തി​രു​വ​ന​ന്ത​പു​രം : സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണി​ൽ ന​ഗ​ര​ത്തി​ൽ ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി പോ​ലീ​സ്. ഇ​ന്ന​ലെ പ്ര​ധാ​ന നി​ര​ത്തു​ക​ളി​ലെ​ല്ലാം ഉ​യ​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു വാ​ഹ​ന പ​രി​ശോ​ധ​ന. മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ വാ​ഹ​ന​ങ്ങ​ളു​മാ​യി പു​റ​ത്തി​റ​ങ്ങി​യ​വ​രെ പോ​ലീ​സ് തി​രി​കെ അ​യ​ച്ചു. മു​ൻ കൂ​ട്ടി സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടും അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ക​യും പ​രി​ശോ​ധ​ന ന​ട​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ടു ത​ട്ടി​ക്ക​യ​റി​യ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ പൊ​തു​വെ സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണി​നോ​ടു ജ​ന​ങ്ങ​ൾ ന​ന്നാ​യി സ​ഹ​ക​രി​ക്കു​ക​യാ​ണു ചെ​യ്ത​ത്.

ഇ​ന്ന​ലെ​യും ഇ​ന്നും സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ അ​വ​ശ്യ സ​ർ​വീ​സു​ക​ൾ​ക്കു മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു​ള്ളൂ. അ​തു​കൊ​ണ്ടു​ത​ന്നെ വ്യാ​പാ​രി​ക​ൾ സ​ഹ​ക​രി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ചു തു​റ​ന്ന ചി​ല വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ പോ​ലീ​സ് അ​ട​പ്പി​ച്ചു. നേ​ര​ത്തേ ലോ​ക്ഡൗ​ണ്‍ സ​മ​യ​ങ്ങ​ളി​ൽ പ​ല​ത​വ​ണ താ​ക്കീ​തു ന​ൽ​കി​യി​ട്ടും തു​റ​ന്ന ക​ട​ക​ളു​ടെ വി​വ​രം പോ​ലീ​സി​ന്‍റെ പ​ക്ക​ൽ ഉ​ണ്ടാ​യി​രു​ന്നു. ഇ​ന്ന​ലെ ഈ ​ലി​സ്റ്റി​ൽ​പ്പെ​ട്ട ചി​ല ക​ട​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ച​തി​നെ​ത്തു​ട​ർ​ന്നു പോ​ലീ​സ് പി​ഴ ചു​മ​ത്തു​ക​യും അ​ട​പ്പി​ക്കു​ക​യും ചെ​യ്തു.

ഹോ​ട്ട​ലു​ക​ൾ​ക്കു ഹോം ​ഡെ​ലി​വ​റി മാ​ത്ര​മേ അ​നു​വ​ദി​ച്ചി​രു​ന്നു​ള്ളൂ. അ​തി​നാ​ൽ മി​ക്ക ഹോ​ട്ട​ലു​ക​ളും ഇ​ന്ന​ലെ തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചി​ല്ല. ഇ​ന്നും സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ണ്‍ ആ​യ​തി​നാ​ൽ ഇ​ന്ന​ല​ത്തേ​തി​നു സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​ന്നും ഉ​ണ്ടാ​കും. നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ഡി​ജി​പി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

സം​സ്ഥാ​ന​ത്തു കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്നു എ​ന്നു​ള്ള​തു ശു​ഭ​സൂ​ച​ന​യാ​ണെ​ങ്കി​ലും തി​രു​വ​ന​ന്ത​പു​ര​ത്തെ ക​ണ​ക്കു​ക​ൾ ആ​ശാ​വ​ഹ​മ​ല്ല. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യ​ട​ക്ക​മു​ള്ള സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന​താ​യാ​ണു വി​വ​രം. ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും ഇ​തേ സ്ഥി​തി​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​നി​വാ​ര്യ​മാ​ണെ​ന്നാ​ണു ജി​ല്ലാ ഭ​ര​ണ​കൂ​ടം വ്യ​ക്ത​മാ​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യ കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. എ​ന്നി​ട്ടും ന​ഗ​ര​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ ഏ​റെ​യു​ണ്ടെ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്.