സിവിൽ സ്റ്റേഷന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ വ​ള്ളി​പ്പ​ട​ർ​പ്പു​ക​ൾ, ഒപ്പം ചോർച്ചയും; മെ​യി​ന്‍റ​ന​ൻ​സ് ന​ട​ത്തിയിട്ട് വർഷങ്ങൾ
Sunday, June 13, 2021 11:09 PM IST
പേ​രൂ​ർ​ക്ക​ട: ജില്ലയുടെ ഭ​ര​ണ​സി​രാ​കേ​ന്ദ്ര​മാ​യ കു​ട​പ്പ​ന​ക്കു​ന്ന് സി​വി​ൽ സ്റ്റേ​ഷ​ൻ കെ​ട്ടി​ടം ഭൂ​രി​ഭാ​ഗ​വും കാ​ടു​ക​യ​റി​യ അ​വ​സ്ഥ​യി​ൽ. ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി കെ​ട്ടി​ട​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ഒ​ന്നും കാ​ര്യ​മാ​യി ന​ട​ക്കു​ന്നി​ല്ല. നി​ല​വി​ൽ സി​വി​ൽ​സ്റ്റേ​ഷ​നി​ൽ എ, ​ബി ബ്ലോ​ക്കു​ക​ൾ ആ​ണ് ഉ​ള്ള​ത്. ഈ ​കെ​ട്ടി​ട​ങ്ങ​ളു​ടെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ത്തും പാ​ഴ്ച്ചെ​ടി​ക​ളും ചെ​റി​യ വൃ​ക്ഷ​ങ്ങ​ളും ത​ല​പൊ​ക്കി​യ അ​വ​സ്ഥ​യി​ലാ​ണ്.
വൃ​ക്ഷ​ങ്ങ​ളു​ടെ വേ​രു​ക​ൾ ഇ​റ​ങ്ങി ചോ​ർ​ച്ച ഉ​ണ്ടാ​യി​ട്ടും അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. റ​വ​ന്യൂ ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ് മേ​ൽ​ക്കൂ​ര​യ്ക്ക് സ​മീ​പം വ​ള്ളി​പ്പ​ട​ർ​പ്പു​ക​ൾ പ​ട​ർ​ന്നു​പ​ന്ത​ലി​ച്ച നി​ല​യി​ലാ​ണ്. കു​റ​ച്ചു​നാ​ൾ​മു​മ്പ് മ​ഴ​വെ​ള്ളം ഇ​ട​നാ​ഴി​യി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത് ത​ട​യു​ന്ന​തി​ന് ആ ​ഭാ​ഗം ഷീ​റ്റു​കൊ​ണ്ട് അ​ധി​കൃ​ത​ർ മ​റ​ച്ചി​രു​ന്നു.
എ​ന്നാ​ൽ കെ​ട്ടി​ട​ത്തി​ന് നാ​ലു​ഭാ​ഗ​വും വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന വൃ​ക്ഷ​ത്ത​ല​പ്പു​ക​ൾ ന​ശി​പ്പി​ച്ചു​ക​ള​യു​ന്ന​തി​നു യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. മ​ഴ​ക്കാ​ലം തു​ട​ങ്ങാ​നി​രി​ക്കെ വൃ​ക്ഷ​ങ്ങ​ളു​ടെ വേ​രു​ക​ൾ ഇ​റ​ങ്ങു​ന്ന​ത് കെ​ട്ടി​ട​ത്തി​ന്‍റെ ബ​ല​ക്ഷ​യ​ത്തി​നും ചോ​ർ​ച്ച​യ്ക്കും ഇ​ട​യാ​ക്കും.