ചോ​ർ​ന്നൊ​ലി​ച്ച വീ​ട് ന​ന്നാ​ക്കി ന​ൽ​കി
Sunday, June 13, 2021 11:11 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ട​പ്പ​ഴി​ഞ്ഞി​യി​ൽ നി​ർ​ധ​ന​രാ​യ കു​ടും​ബ​ത്തി​ന്‍റെ ചോ​ർ​ന്നൊ​ലി​ക്കു​ന്ന വീ​ട് സി​പി​എം ഇ​ട​പ്പഴി​ഞ്ഞി ബ്രാ​ഞ്ചും ഡി​വൈ​എ​ഫ്ഐ ശാ​സ്ത​മം​ഗ​ലം മേ​ഖ​ല ക​മ്മി​റ്റി​യും ശ്ര​മ​ദാ​ന​ത്തി​ലൂ​ടെ ന​ന്നാ​ക്കി. മ​ലി​ന​ജ​ലം നി​റ​ഞ്ഞ പ​രി​സ​ര​വും വൃ​ത്തി​യാ​ക്കി. ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം കെ. ​ജ​യ​ദേ​വ​നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ബു​ദ്ധി​മു​ട്ട് ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​ത്. അ​മ്മ​യും പെ​ണ്മ​ക്ക​ളും അ​ട​ങ്ങി​യ കു​ടും​ബ​ത്തി​ന് മ​ഴ​യ​ത്ത് ചോ​ർ​ന്നൊ​ലി​ക്കു​ന്ന വീ​ടും മ​ലി​ന​ജ​ലം നി​റ​ഞ്ഞ പ​രി​സ​ര​വും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി​യി​രു​ന്നു.
സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ന​ത്തി​ന് സി​പി​എം ശാ​സ്ത​മം​ഗ​ലം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ​സ്. ശ​ശി​ധ​ര​ൻ, ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ. ​ജ​യ​ദേ​വ​ൻ, ആ​ർ. എ​സ്. അ​ജി​ത്ത് കു​മാ​ർ, അ​നീ​ഷ് വ​ഴു​ത​ക്കാ​ട്, ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സ​ന്തോ​ഷ്, ഡി​വൈ​എ​ഫ്ഐ മേ​ഖ​ല സെ​ക്ര​ട്ട​റി സി .​എ​സ്. ര​തീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കു​ടും​ബ​ത്തി​ന് സ​ഹാ​യ​മാ​യി പ​തി​നാ​യി​രം രൂ​പ​യും കൈ​മാ​റി.