വി​ദ്യാ​ര്‍​ഥിക​ള്‍​ക്ക് ഓ​ണ്‍​ലൈ​യി​ല്‍ ക്ലാ​സി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്ന്
Sunday, June 13, 2021 11:11 PM IST
വെ​ള്ള​റ​ട: ആ​ര്യ​ന്‍​ങ്കോ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ല്‍ വ​രു​ന്ന ഗ​വ​ണ്‍​മെ​ന്‍റ് സ്‌​കൂ​ളു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന നൂ​റോ​ളം പ​ട്ടി​ക​ജാ​തി​യി​ല്‍​പ്പെ​ട്ട കു​ട്ടി​കള്‍​ക്ക് ഓ​ണ്‍​ലൈ​ൻ ക്ലാ​സി​ല്‍ പ​ങ്കു​ചേ​രാ​ൻ ക​ഴി​യു​ന്നി​ലെ​ന്ന് പ​രാ​തി. ലോ​ക്ഡൗ​ണ്‍ കാ​ര​ണം ര​ക്ഷ​ക​ര്‍​ത്താ​ക്ക​ള്‍​ക്ക് ജോ​ലി ഇ​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കു​ട്ടി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​നു സൗ​ക​ര്യ​മൊ​രു​ക്കാ​ൻ മാ​താ​പി​താ​ക്ക​ൾ​ക്ക് ക​ഴി​യു​ന്നി​ല്ല. സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നോ പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നോ എ​സ്‌​സി ഫ​ണ്ടി​ല്‍ നി​ന്നോ ഇ​വ​ര്‍​ക്ക് ഫോ​ണു​ക​ളോ ലാ​പ്‌​ടോ​പ്പു​ക​ളോ അ​നു​വ​ദി​ച്ച് ന​ല്‍​ക​ണ​മെ​ന്ന് സാം​ബ​വ സ​ഭ നേ​താ​വ് സു​നി​ല്‍ ആ​ല​ച്ച​ല്‍​കോ​ണം പ​ഞ്ചാ​യ​ത്തി​നും എം​എ​ല്‍​എ ,എം​പി എ​ന്നി​വ​ര്‍​ക്കും നി​വേ​ദ​നം ന​ല്‍​കി.

ഭി​ന്നശേ​ഷി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ടാ​ബ് വി​ത​ര​ണം

വി​തു​ര : പാ​ലോ​ട് ബി​ആ​ർ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ടാ​ബ് വി​ത​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി. ജി. ​സ്റ്റീ​ഫ​ൻ എം​എ​ൽ​എ വി​തു​ര ഗ​വ.​യു​പി​എ​സി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​തു​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​എ​സ്. ബാ​ബു​രാ​ജ് അ​ധ്യ​ക്ഷ​നാ​യി. പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്. സ​ഞ്ജ​യ​ൻ, എ​സ്എം​സി ചെ​യ​ർ​മാ​ൻ എം. ​എ​സ്. റ​ഷീ​ദ്, ഹെ​ഡ്മി​സ്ട്ര​സ് ശോ​ഭ​ന, വി​തു​ര ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മൂ​ർ​ത്തി, എ​സ്. എ​ൻ. അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ബി​ആ​ർ​സി സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​റ്റ​ർ മ​ഞ്ജു​ഷ സ്വാ​ഗ​ത​വും പി. ​ആ​ർ. ഉ​ദ​യ ന​ന്ദി​യും പ​റ​ഞ്ഞു.