ലി​ഫ്റ്റില്ല; നേ​മം ശാന്തിവിള ആ​ശു​പ​ത്രി​യി​ലെ പു​തി​യ വാ​ർ​ഡ് ഒ​ന്ന​ര​വ​ർ​ഷ​മാ​യി അടഞ്ഞുതന്നെ
Sunday, June 13, 2021 11:11 PM IST
നേ​മം: ലി​ഫ്റ്റ് ഇ​ല്ലാ​ത്ത​തു മൂ​ലം നേ​മം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ പു​തി​യ വാ​ർ​ഡ് തു​റ​ക്കാ​തെ കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് ഒ​ന്ന​ര വ​ർ​ഷ​മാ​യി. കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണ് പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് ആ​ക്ഷേ​പം ഉ​ണ്ട്. കോ​വി​ഡ് കാ​ല​ത്തു​പോ​ലും വാ​ർ​ഡ് തു​റ​ക്കാ​തെ കി​ട​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധം ഉ​യ​രു​ക​യാ​ണ്. ദേ​ശീ​യ ആ​രോ​ഗ്യ മി​ഷ​ന്‍റെ 1.60 കോ​ടി രൂ​പ മു​ട​ക്കി നി​ർ​മി​ച്ച​താ​ണ് പു​തി​യ വാ​ർ​ഡ് .ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് മൂ​ന്നാം നി​ല​വ​രെ ക​യ​റു​വാ​ൻ ക​ഴി​യു​ന്നി​ല്ല. വാ​ർ​ഡി​ൽ കി​ട​ക്ക​ക​ൾ കൊ​ണ്ടി​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും രോ​ഗി​ക​ൾ​ക്ക് വാ​ർ​ഡ് തു​റ​ന്ന് കൊ​ടു​ത്തി​ല്ല. ദി​വ​സ​വും ഒ​പി​യി​ൽ നാ​നൂ​റ് മു​ത​ൽ 600 പേ​രാ​ണ് ഇ​വി​ടെ ചി​കി​ത്സ​യ്ക്ക് എ​ത്തു​ന്ന​ത്.

ന​ഗ​ര​സ​ഭ നേ​മം മേ​ഖ​ല​യി​ൽ നി​ന്ന് ഉ​ള്ള​വ​രും പ​ള്ളി​ച്ച​ൽ, വി​ള​വൂ​ർ​ക്ക​ൽ, ക​ല്ലി​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നും ഉ​ള്ള​വ​രാ​ണ് ഇ​വി​ടെ ചി​കി​ത്സ​യ്ക്ക് എ​ത്തു​ന്ന​ത്. ദേ​ശീ​യ​പാ​ത​യി​ൽ അ​പ​ക​ട​ങ്ങ​ൾ ന​ട​ന്നാ​ൽ നെ​യ്യാ​റ്റി​ൻ​ക​ര ക​ഴി​ഞ്ഞാ​ൽ പി​ന്നെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യു​ള്ള​ത് നേ​മ​ത്താ​ണ് .കോ​വി​ഡ് വാ​ക്സി​ൻ കു​ത്തി​വ​യ്പ്പും ഇ​വി​ടെ ന​ട​ക്കു​ന്നു. തു​ട​ക്ക​ത്തി​ൽ ഇ​രു​നൂ​റോ​ളം പേ​രാ​യി​രു​ന്നു വാ​ക്സി​ൻ എ​ടു​ത്തി​രു​ന്ന​ത് 'വാ​ക്സി​ന്‍റെ ല​ഭ്യ​ത കു​റ​വ് മു​ലം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കു​റ​ച്ചു പേ​രാ​ണ് വാ​ക്സി​ൻ എ​ടു​ത്ത​ത്. ഡോ​ക്ട​ർ​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും കു​റവും ലി​ഫ്റ്റ് സം​വി​ധാ​ന​വും പ​രി​ഹ​രി​ക്കു​ന്ന​തി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ അ​നാ​സ്ഥ​ തുടരുന്നതി​ൽ പ്ര​തി​ഷേ​ധം വ്യാ​പ​ക​മാ​ണ്. പൂ​ട്ടി കി​ട​ക്കു​ന്ന വാ​ർ​ഡ് തു​റ​ക്കു​ന്ന​തി​ന് ന​ട​പ​ടി വേ​ണ​മെ​ന്ന് ഇ​തി​ന​കം നി​ര​വ​ധി സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.