ഒ​രു വ​യ​റൂ​ട്ടി മനംനിറച്ച് ആര്യൻകോട്ട് സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റുകൾ
Sunday, June 13, 2021 11:12 PM IST
വെ​ള്ള​റ​ട: കോ​വി​ഡ് മ​ഹാ​മാ​രി​ക്കി​ടെ അ​തി​ജീ​വ​ന​ത്തി​ന്‍റെ സ​ന്ദേ​ശം ഉ​ള്‍​ക്കൊ​ണ്ട് വി​വി​ധ സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി വ​രു​ന്ന സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റി​ന്‍റെ ഒ​രു വ​യ​റൂ​ട്ടാം എ​ന്ന സൗ​ജ​ന്യ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി ആ​ര്യ​ന്‍​കോ​ട് പ​ഞ്ചാ​യ​ത്തി​ല്‍ തു​ട​രു​ക​യാ​ണ്. ഇ​ക്ക​ഴി​ഞ്ഞ മേ​യ് 13ന് ​സി​.കെ​.ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ആ​ര്യ​ന്‍​കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വാ​ര്‍​ഡു​ക​ളി​ലും പൊ​തി​ച്ചോ​റ് വി​ത​ര​ണം ചെ​യ്തു വ​രി​ക​യാ​ണ്.
ആ​ര്യ​ന്‍​കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​ര്യ​ന്‍​കോ​ട് പോ​ലീ​സി​ന്‍റെ​യും തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ കാ​ട്ടാ​ക്ക​ട സ​ബ് ഡി​വി​ഷ​ന്‍റെ കീ​ഴി​ലു​ള്ള സ്‌​കൂ​ള്‍ എ​സ്പി​സി യൂ​ണി​റ്റു​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ദി​വ​സേ​ന 190 ഭ​ക്ഷ​ണ​പ്പൊ​തി​ക​ളാ​ണ് വോ​ള​ന്‍റി​യ​ര്‍​മാ​ര്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. 4500 പൊ​തി​ച്ചോ​റു​ക​ള്‍ ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ വി​ത​ര​ണം ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. മൈ​ല​ച്ച​ല്‍, കീ​ഴാ​റൂ​ര്‍ സ്‌​കൂ​ളു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ലാ​വൂ​ര്‍, മാ​റ​ന​ല്ലൂ​ര്‍,വി​ശ്വ​ദീ​പ്തി, കു​ള​ത്തു​മ്മ​ല്‍, ക​ണ്ട​ല, വെ​ള്ള​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ എ​സ്പി​സി യൂ​ണി​റ്റു​ക​ളാ​ണ് പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ച്ചു വ​രു​ന്ന​ത്. ആ​ര്യ​ന്‍​കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ​കു​മാ​രി, വൈ​സ് പ്ര​സി​ഡ​ന്‍റ് ജീ​വ​ല്‍ കു​മാ​ര്‍, വാ​ര്‍​ഡം​ഗം സു​മ​ല്‍ രാ​ജു, മ​റ്റ് അം​ഗ​ങ്ങ​ള്‍, എ​സ്പി​സി ക​മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ സ​ന്തോ​ഷ് കു​മാ​ര്‍, അ​ഭി​ലാ​ഷ്, ഷി​ജു, പോ​ള്‍, ദീ​പ, നീ​ന, ഹ​രി​കു​മാ​ര്‍, പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ശ്രീ​കു​മാ​ര്‍, എ​ന്‍.​എ​സ്.​ര​ഞ്ജി​ത് തു​ട​ങ്ങി​യ​വ​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി​വ​രു​ന്നു. കാ​ട്ടാ​ക്ക​ട ഡി​വൈ​എ​സ്പി എ​സ്.​ഷാ​ജി, എ​സ്പി​സി തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ അ​സി​സ്റ്റ​ന്‍റ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ അ​നി​ല്‍​കു​മാ​ര്‍ ,ആ​ര്യ​ന്‍​കോ​ട് എ​സ്എ​ച്ച്ഒ പി. ​എ​സ്. സു​ബ്ര​ഹ്മ​ണ്യ​ന്‍ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​വും പ​ദ്ധ​തി​ക്കു​ണ്ട്. ലോ​ക് ഡൗ​ണ്‍ അ​വ​സാ​നി​ക്കു​ന്ന ദി​വ​സം വ​രെ ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണം തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.