ക​ട​ൽ​ക്ഷോ​ഭം ക്രൂ​ചേ​ഞ്ചിം​ഗി​നു ത​ട​സ​മാ​കു​ന്നു
Thursday, June 17, 2021 1:33 AM IST
വി​ഴി​ഞ്ഞം: രൂ​ക്ഷ​മാ​യ ക​ട​ൽ​ക്ഷോ​ഭം ക്രൂ​ചേ​ഞ്ചിം​ഗി​നു​ള്ള ക​പ്പ​ലു​ക​ളു​ടെ വ​ര​വി​നു ത​ട​സ​മാ​കു​ന്നു.​ക​ട​ൽ​ക്ഷോ​ഭം മൂ​ലം തൊ​ഴി​ലാ​ളി​ക​ളെ ഇ​റ​ക്കാ​നും ക​യ​റ്റാ​നു​മാ​യി വി​ഴി​ഞ്ഞ​ത്ത് എ​ത്തു​ന്ന ക​പ്പ​ലു​ക​ൾ നി​ശ്ചി​ത സ​മ​യ​വും ക​ഴി​ഞ്ഞ് 24 മ​ണി​ക്കൂ​ർ വ​രെ വൈ​കി​യാ​ണ് തീ​ര​ത്ത​ടു​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ഇ​ന്ന് പു​ല​ർ​ച്ചെ നാ​ലോ​ടെ എ​ത്താ​നി​രു​ന്ന ക​പ്പ​ലു​ക​ളും നാ​ളെ മാ​ത്ര​മേ വി​ഴി​ഞ്ഞ​ത്ത് എ​ത്തു​ക​യു​ള്ളു. ഉ​ൾ​ക്ക​ട​ലി​ൽ തു​ട​ർ​ച്ച​യാ​യി വി​ശി​യ​ടി​ക്കു​ന്ന കാ​റ്റും ക​ട​ൽ​ക്ഷോ​ഭ​വും ക​പ്പ​ലു​ക​ളു​ടെ മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണ​ത്തി​ന് ക​ടു​ത്ത വെ​ല്ലു​വി​ളി​യാ​ണ് നേ​രി​ടു​ന്ന​ത്. മ​ൺ​സൂ​ൺ കാ​ല​ത്ത് സാ​ധ​ര​ണ രീ​തി​യി​ൽ കാ​റ്റും തി​ര​യ​ടി​യും കൂ​ടു​മെ​ങ്കി​ലും ഇ​ക്കു​റി ഏ​റെ പ്ര​ക്ഷു​ത​മെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്നു.​ഇ​തോ​ടെ കൂ​ടു​ത​ൽ മു​ൻ​ക​രു​ത​ലു​ക​ളും ക​പ്പ​ല​ധി​കൃ​ത​ർ എ​ടു​ത്തു തു​ട​ങ്ങി. ഇ​ന്ന​ലെ എ​ത്തി​യ ര​ണ്ട് ക​പ്പ​ലു​ക​ളി​ൽ ഒ​ന്നി​ലെ ലൈ​ഫ് ബോ​ട്ടി​നെ ക​ട​ലി​ൽ ഇ​റ​ക്കി​യ ശേ​ഷം തി​രി​ച്ച് ക​യ​റ്റി സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തി​യാ​ണ് മ​ട​ങ്ങി​യ​ത്.പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ത്തി​ലും വി​ഴി​ഞ്ഞ​ത്ത് വ​ന്ന് പോ​കു​ന്ന ക​പ്പ​ല​ധി​കൃ​ത​രെ നി​രാ​ശ​പ്പെ​ടു​ത്താ​തി​രി​ക്കാ​ൻ ക​ട​ൽ​ക്ഷോ​ഭ​ത്തെ​യും വ​ക​വ​യ്കാ​തെ മാ​രി​ടൈം ബോ​ർ​ഡി​ന്‍റെ ട​ഗി​നെ അ​ധി​കൃ​ത​ർ ക​ട​ലി​ൽ ഇ​റ​ക്കി.
ഏ​റെ സാ​ഹ​സ​പ്പെ​ട്ട് ന​ട​ത്തി​യ ജീ​വ​ന​ക്കാ​രു​ടെ കൈ​മാ​റ്റം ഉ​ച്ച​ക​ഴി​ഞ്ഞും തു​ട​ർ​ന്നു.