വീ​ട്ടി​ൽ ക​ഞ്ചാ​വ് ചെ​ടി: ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Thursday, June 17, 2021 1:33 AM IST
വെ​ഞ്ഞാ​റ​മൂ​ട്: വീ​ടി​ന് സ​മീ​പം ക​ഞ്ചാ​വ് ചെ​ടി​വ​ള​ർ​ത്തി​യ വ​യോ​ധി​ക​നെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. വാ​മ​ന​പു​രം എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ജി. ​മോ​ഹ​ൻ​കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ന​വൂ​ർ ത​വ​ര​ക്കു​ഴി എ​സ്റ്റേ​റ്റി​ൽ ഐ​വി​ൻ ജ​യ്സ​ൺ ജോ​ണി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ത​വ​ര​ക്കാ​ട് ഹൗ​സി​ന് സ​മീ​പ​ത്തു​നി​ന്ന് ക​ഞ്ചാ​വ് ചെ​ടി​ക​ൾ ക​ണ്ടെ​ത്തി​യ​ത്. ക​ഞ്ചാ​വ് ചെ​ടി​ക​ൾ ന​ട്ടു വ​ള​ർ​ത്തി​യ കേ​സി​ൽ വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന കാ​ട്ടാ​ക്ക​ട പ​ന്നി​യോ​ട് മ​ണ​ക്കാ​കോ​ണം സ്വ​ദേ​ശി ഫ്രാ​ൻ​സി​സി(65)​നെ അ​റ​സ്റ്റ് ചെ​യ്തു. ക​ഞ്ചാ​വ് സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഇ​യാ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ വാ​ങ്ങി​യ ക​ഞ്ചാ​വി​ന്‍റെ വി​ത്ത് പാ​കി​യാ​ണ് ചെ​ടി​ക​ൾ മു​ള​പ്പി​ച്ച​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
വീ​ട്ടി​ൽ ക​ഞ്ചാ​വ് ചെ​ടി ഉ​ള്ള വി​വ​രം അ​റി​യി​ല്ല എ​ന്നും ശി​വ​മൗ​ലി എ​ന്ന ഔ​ഷ​ധ ചെ​ടി​യാ​ണ് ന​ട്ടു​വ​ള​ർ​ത്തു​ന്ന​ത് എ​ന്നു​മാ​ണ് വീ​ട്ടു​ട​മ ഐ​വി​ൻ ജ​യ്സ​ൺ ജോ​ൺ എ​ക്സൈ​സ് അ​ധി​കൃ​ത​രോ​ട് പ​റ​ഞ്ഞ​ത്.
എ​ന്നാ​ൽ ഒ​ന്പ​തു മാ​സം പ്രാ​യ​വും ഒ​ന്ന​ര ആ​ൾ പൊ​ക്ക​വു​മു​ള്ള ക​ഞ്ചാ​വ് ചെ​ടി​ക​ൾ ന​ട്ടു പ​രി​പാ​ലി​ച്ച​തി​ൽ കെ​ട്ടി​ട ഉ​ട​മ​യു​ടെ പ​ങ്കി​നെ കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്ന് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ പ​റ​ഞ്ഞു. വാ​മ​ന​പു​രം എ​ക്സൈ​സ് റേ​ഞ്ച് പ​രി​ധി​യി​ൽ ക​ഴി​ഞ്ഞ ഒ​രു മാ​സ​ക്കാ​ല​യ​ള​വി​നു​ള്ളി​ൽ ക​ണ്ടെ​ത്തു​ന്ന ര​ണ്ടാ​മ​ത്തെ ക​ഞ്ചാ​വ് ചെ​ടി ന​ട്ടു പ​രി​പാ​ലി​ച്ച കേ​സാ​ണി​ത്.
എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​റെ കൂ​ടാ​തെ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ മ​നോ​ജ് കു​മാ​ർ,ഷാ​ജി സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​നി​രു​ദ്ധ​ൻ, സ​ജീ​വ്കു​മാ​ർ, അ​ൻ​സ​ർ വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ മ​ഞ്ജു​ഷ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.