ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ക്കു​വാ​ന്‍ അ​നു​വ​ദി​ക്ക​ണം: കെ​സി​സി ക്ല​ര്‍​ജി ക​മ്മീ​ഷ​ന്‍
Thursday, June 17, 2021 1:33 AM IST
വെ​ള്ള​റ​ട: ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി തു​റ​ക്കു​വാ​ന്‍ അ​നു​വ​ദി​ക്ക​ണം എ​ന്ന് കേ​ര​ള കൗ​ണ്‍​സി​ല്‍ ഓ​ഫ് ച​ര്‍​ച്ച​സ് ക്ല​ര്‍​ജി ക​മ്മീ​ഷ​ന്‍ സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.​പ്രാ​ദേ​ശി​ക ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ടി​പി​ആ​ര്‍ തോ​ത് അ​നു​സ​രി​ച്ചു നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​ത് പോ​ലെ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചു ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ന് പ്രാ​ദേ​ശി​ക സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​നു​മ​തി ന​ല്‍​കു​ന്ന​തി​ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ അ​നു​വ​ദി​ക്ക​ണം. പൊ​തു ഗ​താ​ഗ​ത​ത്തി​നും ബാ​റു​ക​ള്‍ തു​റ​ക്കു​ന്ന​തി​നും ഉ​ള്‍​പ്പെ​ടെ അ​നു​വാ​ദം ന​ല്‍​കി​യി​ട്ടും ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ നി​യ​ന്ത്ര​ങ്ങ​ള്‍​ക്കു വി​ധേ​യ​മാ​യി തു​റ​ക്കു​വാ​ന്‍ അ​നു​വ​ദി​ക്കാ​ത്ത​ത് ശ​രി​യാ​യ ന​ട​പ​ടി​യ​ല്ലെ​ന്നും കെ​സി​സി ക്ല​ര്‍​ജി ക​മ്മീ​ഷ​ന്‍ പ​റ​ഞ്ഞു. മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാലിച്ച് ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നു​ള്ള അ​നു​വാ​ദം ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ ന​ല്‍​കു​ന്ന ക്ര​മീ​ക​ര​ണം സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്ക​ണം എ​ന്നു ക​മ്മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ടു​ക്കി ജി​ല്ലാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി റ​വ.​ബി​നു കു​രു​വി​ള (ചെ​യ​ര്‍​മാ​ന്‍ ), റ​വ. സാം​സ​ണ്‍ സു​രേ​ഷ് (വൈ​സ് ചെ​യ​ര്‍​മാ​ന്‍ ),റ​വ. ജോ​ണ്‍ നോ​ക്സ് (ക​ണ്‍​വീ​ന​ര്‍ ),റ​വ. ബി​നു കു​മാ​ര്‍ (ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍), ഫാ. ​എ​ന്‍.​പി. ഏ​ലി​യാ​സ് കോ​ര്‍​എ​പ്പി​സ്കോ​പ്പ (ട്ര​ഷ​റ​ര്‍ ), റ​വ. അ​നൂ​പ് ജോ​ര്‍​ജ്, ഫാ. ​ജോ​ര്‍​ജ് വ​ര്‍​ഗീ​സ് (മീ​ഡി​യ ക​ണ്‍​വീ​ന​ര്‍​മാ​ര്‍) എ​ന്നി​വ​രെ നി​യ​മി​ച്ചു.
ക്ല​ര്‍​ജി ക​മ്മീ​ഷ​ന്‍ സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ ഫാ.​ജോ​സ് ക​രി​ക്കം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം കെ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. പ്ര​കാ​ശ് പി.​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ റ​വ.​എ. ആ​ര്‍. നോ​ബി​ള്‍, ജി​ല്ലാ ക​ണ്‍​വീ​ന​ര്‍​മാ​രാ​യ റ​വ. ഡോ. ​സി. ആ​ര്‍. ഗോ​ഡ്വി​ന്‍, റ​വ പോ​ള്‍ ഡേ​വി​സ്, റ​വ. ഷി​ജു റോ​ബ​ര്‍​ട്ട്, ഫാ. ​ജോ​സ​ഫ് സാ​മു​വേ​ല്‍, ഫാ. ​ഷി​ബു ജോ​ണ്‍, റ​വ. വി​ത്സ​ണ്‍ വ​ര്‍​ഗീ​സ്, ഫാ. ​ഡോ കു​രി​യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.