ജി​ല്ല​യി​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ 13 ല​ക്ഷം ക​ട​ന്നു
Thursday, June 17, 2021 1:35 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ 13 ല​ക്ഷം ക​ട​ന്ന ജി​ല്ല​യാ​യി തി​രു​വ​ന​ന്ത​പു​രം. 13,75,546 പേ​ർ ഇ​തു​വ​രെ വാ​ക്സി​ൻ സ്വീ​ക​രി​ച്ചു. ഇ​തി​ൽ 10,80,845 പേ​ർ ആ​ദ്യ ഡോ​സും 2,94,701 പേ​ർ ര​ണ്ടാം ഡോ​സും സ്വീ​ക​രി​ച്ച​വ​രാ​ണ്.
പ്ര​ത്യേ​ക ശ്ര​ദ്ധ വേ​ണ്ട വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക പ​രി​പാ​ടി​ക​ൾ ആ​വി​ഷ്ക​രി​ച്ചാ​ണു ജി​ല്ല​യി​ൽ വാ​ക്സി​നേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ന്ന​തെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ പ​റ​ഞ്ഞു. കി​ട​പ്പു​രോ​ഗി​ക​ൾ, പ​ട്ടി​ക​വ​ർ​ഗ സെ​റ്റി​ൽ​മെ​ന്‍റു​ക​ളി​ലു​ള്ള​വ​ർ, വൃ​ദ്ധ സ​ദ​ന​ങ്ങ​ളി​ലു​ള്ള​വ​ർ തു​ട​ങ്ങി​യ​വ​ർ​ക്കാ​യു​ള്ള പ്ര​ത്യേ​ക വാ​ക്സി​നേ​ഷ​ൻ ഡ്രൈ​വു​ക​ൾ വ​ലി​യ വി​ജ​യ​മാ​യി.
കി​ട​പ്പു​രോ​ഗി​ക​ൾ​ക്കു കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​നാ​യി "സാ​ന്ത്വ​ന സു​ര​ക്ഷ' എ​ന്ന പേ​രി​ൽ പ്ര​ത്യേ​ക പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു​ണ്ട്. കി​ട​പ്പു​രോ​ഗി​ക​ൾ​ക്കും രോ​ഗം, പ്രാ​യാ​ധി​ക്യം, അ​വ​ശ​ത എ​ന്നി​വ​മൂ​ലം ആ​ശു​പ​ത്രി​യി​ൽ എ​ത്തി വാ​ക്സി​ൻ എ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​രു​മാ​യ 18നു ​മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് പ​ദ്ധ​തി പ്ര​കാ​രം വീ​ടു​ക​ളി​ലെ​ത്തി വാ​ക്സി​ൻ ന​ൽ​കും. പാ​ലി​യേ​റ്റീ​വ് കെ​യ​റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത 31,146 രോ​ഗി​ക​ളി​ൽ 2,223 പേ​ർ​ക്ക് പ​ദ്ധ​തി പ്ര​കാ​രം ഇ​തു​വ​രെ ഇ​തു​വ​രെ വാ​ക്സി​ൻ ന​ൽ​കി.
പ​ട്ടി​ക​വ​ർ​ഗ സെ​റ്റി​ൽ​മെ​ന്‍റു​ക​ളി​ൽ സ​ഹ്യ​സു​ര​ക്ഷ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു​ണ്ട്. 36 പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ആ​ദി​വാ​സി സെ​റ്റി​ൽ​മെ​ന്‍റു​ക​ളി​ലാ​ണ് വാ​ക്സി​നേ​ഷ​ൻ പ​ദ്ധ​തി പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ൽ 45 വ​യ​സി​നു മു​ക​ളി​ലു​ള്ള 5,153 പേ​ർ വാ​ക്സി​നേ​ഷ​ന്‍റെ ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ചു. 18നും 45​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള 2,274 പേ​രും ആ​ദ്യ ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ചു.
ജി​ല്ല​യി​ലെ 66 വൃ​ദ്ധ​സ​ദ​ന​ങ്ങ​ളി​ലെ മു​ഴു​വ​ൻ അ​ന്തേ​വാ​സി​ക​ൾ​ക്കും ആ​ദ്യ ഡോ​സ് വാ​ക്സി​ൻ ന​ൽ​കാ​ൻ ക​ഴി​ഞ്ഞ​താ​യി ക​ള​ക്ട​ർ പ​റ​ഞ്ഞു. ഇ​തി​ൽ 332 പേ​ർ പൂ​ർ​ണ​മാ​യും വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ച്ചു ക​ഴി​ഞ്ഞു. സ്പെ​ഷ്യ​ൽ സ്കൂ​ളു​ക​ളി​ലും ബ​ഡ്സ് സ്കൂ​ളു​ക​ളി​ലും പ​ഠി​ക്കു​ന്ന 18നും 44​നും മ​ധ്യേ പ്രാ​യ​മു​ള്ള പ്ര​ത്യേ​ക ശ്ര​ദ്ധ​വേ​ണ്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സാ​മൂ​ഹ്യ നീ​തി വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ​ന​ൽ​കു​ന്നു​ണ്ട്. ജി​ല്ല​യി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ലും വാ​ക്സി​നേ​ഷ​ൻ സെ​ഷ​നു​ക​ൾ വി​പു​ല​മാ​യി തു​ട​രും. കോ​വി​ഡ് വ്യാ​പ​നം കു​റ​യു​ന്ന​തി​നു​വേ​ണ്ടി ജി​ല്ലാ​ഭ​ര​ണ​കൂ​ടം ഏ​ർ​പ്പെ​ടു​ത്തു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടു പൊ​തു​ജ​ന​ങ്ങ​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ അ​ഭ്യ​ർ​ഥി​ച്ചു.