അ​ക്ഷ​ര​ങ്ങ​ളെ സ്നേ​ഹി​ച്ച അ​ലി മു​ണ്ടു​പ​റ​ന്പ് നിര്യാതനായി
Friday, June 18, 2021 1:09 AM IST
മ​ല​പ്പു​റം: നാ​ലാം ക്ലാ​സി​ൽ പ​ഠ​നം ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്നി​ട്ടും അ​ക്ഷ​ര​ങ്ങ​ളെ സ്നേ​ഹി​ച്ച് എ​ഴു​ത്തു​കാ​ര​നും പു​സ്ത​ക പ്ര​സാ​ധ​ക​നും പ​ത്രാ​ധി​പ​രു​മാ​യി മാ​റി​യ മ​ല​പ്പു​റം മു​ണ്ടു​പ​റ​ന്പി​ലെ ഒ.​പി.​അ​ലി (62) നി​ര്യാ​ത​നാ​യി. ഒ.​പി.​അ​ലി മു​ണ്ടു​പ​റ​ന്പ് എന്ന പേ​രി​ൽ ലേ​ഖ​ന​ങ്ങ​ൾ എ​ഴു​തി​യി​രു​ന്ന അ​ദ്ദേ​ഹം മ​ല​പ്പു​റം കേ​ന്ദ്രീ​ക​രി​ച്ച് നേ​ർ​വ​ഴി പ​ബ്ലി​ക്കേ​ഷ​ൻ എ​ന്ന സ്ഥാ​പ​നം ന​ട​ത്തി​യി​രു​ന്നു. മ​ല​പ്പു​റ​ത്തെ ആ​ദ്യ​കാ​ല വ്യ​വ​സാ​യ സം​ര​ഭ​ക​നും ഒ.​പി.​ടെ​ക്സ്റ്റ​യി​ൽ​സ് ആ​ൻ​ഡ് ജ്വ​ല്ല​റി ഗ​ൾ​ഫ് ബ​സാ​ർ ഉ​ട​മ​യു​മാ​യി​രു​ന്നു.

നേ​ർ​വ​ഴി പ​ബ്ലി​ക്കേ​ഷ​നി​ലൂ​ടെ നൂ​റു​ല​ധി​കം പു​സ്ത​ക​ങ്ങ​ൾ അ​ലി എ​ഴു​തി പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.​ പ്രാ​ദേ​ശി​ക ച​രി​ത്ര​ര​ച​ന​ക​ൾ, സ്മ​ര​ണി​കക​ൾ എ​ന്നി​വ​യാ​ണ് ഇ​വ​യി​ൽ അ​ധി​ക​വും.​നാ​ട്ടു​കാ​ര്യം മാ​സി​ക, നേ​ർ​വ​ഴി​ മാ​സി​ക, ദൃ​ഷ്ടി സാ​യ്ഹാ​ന ദി​ന​പ​ത്രം, മ​ല​പ്പു​റം വി​ശേ​ഷം, മ​ല​ബാ​ർ വി​ശേ​ഷം തു​ട​ങ്ങി​യ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ടെ മു​ഖ്യ​പ​ത്രാ​ധി​പ​രാ​യും പ്ര​വ​ർ​ത്തി​ച്ചു.​ സോ​ഷ്യ​ൽ മീ​ഡി​യ സ​ജീ​വ​മ​ല്ലാ​തി​രു​ന്ന കാ​ല​ത്ത് പ്രാ​ദേ​ശി​ക വാ​ർ​ത്ത​ക​ളും നേ​താ​ക്ക​ളു​ടെ ച​രി​ത്ര​ലേ​ഖ​ന​ങ്ങ​ളു​മെ​ല്ലാം എ​ഴു​തി അ​ച്ച​ടി​ച്ച് മ​ല​പ്പു​റ​ത്തും പ​രി​സ​ര​ങ്ങ​ളി​ലും അ​ദ്ദേ​ഹം ത​ന്നെ വി​ത​ര​ണം ചെ​യ്തി​രു​ന്നു. മു​സ് ലിംം ലീ​ഗി​ന്‍റെ​യും സ​മ​സ്ത​യു​ടെ​യും സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു.​ ഈ സം​ഘ​ട​ന​ക​ളു​ടെ സ​മ്മേ​ള​ന​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് സ്ഥി​ര​മാ​യി സ​പ്ലി​മെ​ന്‍റു​ക​ൾ പു​റ​ത്തി​റ​ക്കി​യി​രു​ന്നു.

മ​ല​പ്പു​റം മു​ണ്ടു​പ​റ​ന്പി​ലെ പ​രേ​ത​രാ​യ ഒ​തു​ക്കു​പ്പാ​റ ഹ​സ​ൻ മാ​സ്റ്റ​റു​ടെ​യും ചേ​ങ്ങോ​ട്ടൂ​ർ കു​ന്ന​ത്ത് കു​ഞ്ഞാ​യി​ശ​യു​ടെ​യും മ​ക​നാ​ണ്.​മ​ദ്ര​സ അ​ധ്യാ​പ​ക​നാ​യും മ​സ്ജി​ദ് ഇ​മാ​മാ​യും വി​വി​ധ ഇ​ട​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ടി​ച്ചി​ട്ടു​ണ്ട്,

ഭാ​ര്യ: ഒ.​സി.​ആ​യി​ഷ പാ​ണ​ക്കാ​ട് (അം​ഗ​ണ​വാ​ടി ടീ​ച്ച​ർ, കാ​ട്ടു​ങ്ങ​ൽ).​മ​ക്ക​ൾ:​അ​സ്്ലം,ആ​ബി​ദ്,ആ​ഷി​ക്ക് (എ​ല്ലാ​വ​രും ദു​ബാ​യ്),ഷ​മീ​മ.​ മ​രു​മ​ക്ക​ൾ:​സു​ഹ്റ(​പാ​ണ്ടി​ക്കാ​ട്),ഫാ​സി​ല പ​ർ​വീ​ൻ (വേ​ങ്ങ​ര).​ സ​ഹോ​ദ​ര​ങ്ങ​ൾ:​ മു​ഹ​മ്മ​ദ് (ചേ​പ്പൂ​ർ),അ​ബ്ദു​ൾ ല​ത്തീ​ഫ്, ഉ​സ്മാ​ൻ,അ​ബൂ​ബ​ക്ക​ർ, ഉ​മ്മ​ർ,ഫാ​ത്തി​മ (കാ​രാ​ട്ടു​പ​റ​ന്പ്), ഹ​ഫ്സ​ത്ത് (മ​ഞ്ചേ​രി), പ​രേ​ത​രാ​യ മൊ​യ്തീ​ൻ (റി​ട്ട: ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സ്, മ​ല​പ്പു​റം), ഒ.​പി. ഹു​സൈ​ൻ (റി​ട്ട. കെ​ൽ,കാ​സ​ർ​ഗോ​ഡ്)