പീ​ഡ​നം:​ യു​വാ​വ് അ​റ​സ്റ്റി​ൽ
Sunday, June 20, 2021 3:07 AM IST
തി​രു​വ​ന​ന്ത​പു​രം: വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വി​ഴി​ഞ്ഞം കോ​ട്ട​പ്പു​റം മ​രി​യ​ൻ ന​ഗ​ർ കോ​ള​നി​യി​ൽ സു​ജ​ൻ (19)നെ​യാ​ണ് ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പീ​ഡി​പ്പി​ച്ച​ശേ​ഷം പ്ര​തി ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു. ക​ഴ​ക്കൂ​ട്ടം സൈ​ബ​ർ​സി​റ്റി അ​സ്‌​സി. ക​മ്മീ​ഷ​ണ​ർ ഷൈ​നു തോ​മ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൂ​ന്തു​റ​യി​ലെ ബ​ന്ധു വീ​ട്ടി​ൽ നി​ന്നാ​ണ് പ്ര​തി​യെ ഇ​ന്ന​ലെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​ഴ​ക്കൂ​ട്ടം എ​സ്എ​ച്ച്ഒ ബി​ജു, എ​സ്‌​സി​പി​ഒ ബൈ​ജു, സി​പി​ഒ​മാ​രാ​യ സ​ജാ​ദ്, അ​ൻ​സി​ൽ, അ​ജു എ​ന്നി​വ​ര​ട​ങ്ങി​യ പോ​ലീ​സ് സം​ഘ​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​നും അ​റ​സ്റ്റി​നും നേ​തൃ​ത്വം ന​ൽ​കി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.