സൗ​ജ​ന്യ​മാ​യി പാ​ലും ബ്ര​ഡും വി​ത​ര​ണം ചെ​യ്ത് മ​ല​നാ​ട് മി​ൽ​ക്ക്
Sunday, June 20, 2021 3:07 AM IST
കാ​ട്ടാ​ക്ക​ട: ക​ള്ളി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ​വീ​ടു​ക​ളി​ലും സൗ​ജ​ന്യ​മാ​യി പാ​ലും ബ്ര​ഡും ന​ൽ​കി മ​ല​നാ​ട് മി​ൽ​ക്ക് .വി​ശ​പ്പി​ല്‍ വ​ല​യു​ന്ന​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന അ​ക്ഷ​യ പാ​ത്രം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വീ​ടു​ക​ളി​ലേ​യ്ക്കും സൗ​ജ​ന്യ​മാ​യി പാ​ലും ബ്ര​ഡും വി​ത​ര​ണം ചെ​യ്ത​ത്. വാ​ഴി​ച്ച​ലി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​ല​നാ​ട് മി​ല്‍​ക്ക് ഫാ​ര്‍​മേ​ഴ്സ് സൊ​സൈ​റ്റി​യാ​ണ് പ​ഞ്ചാ​യ​ത്തി​ന് പാ​ലും ബ്ര​ഡും ന​ല്‍​കി​യ​ത്. മ​ല​നാ​ട് മി​ല്‍​ക്ക് ഫാ​ര്‍​മേ​ഴ്സ് സൊ​സൈ​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പാ​ൽ ന​ൽ​കു​ന്ന​ത്.