പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത ു
Sunday, June 20, 2021 3:07 AM IST
തി​രു​വ​ന​ന്ത​പു​രം: മ​ണ​ക്കാ​ട് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ലൈ​റ്റ് ഓ​ഫ് ഹോ​പ്പ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ കോ​വി​ഡ് റി​ലീ​ഫ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 25 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്മാ​ർ​ട്ട് ടാ​ബും അ​ഞ്ചു കോ​ള​നി​ക​ളി​ൽ തു​ട​ങ്ങു​ന്ന ഡി​ജി​റ്റ​ൽ ക്ലാ​സ് റൂ​മി​ലേ​ക്കാ​യി സ്മാ​ർ​ട്ട് ടീ​വി​യും ന​ൽ​കി. പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി നി​ർ​വ​ഹി​ച്ചു. കു​ന്നി​ൽ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ നാ​സി​മു​ദീ​നും ആ​ക്സൊ എ​ൻ​ജി​നി​യേ​ഴ്സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ന​സീ​ബ് എ​ന്നി​വ​രാ​ണ് പ​ദ്ധ​തി​യു​ടെ സ്പോ​ൺ​സേ​ർ​സ്. മ​ണ​ക്കാ​ട് ടീ​ച്ച​ർ ട്രെ​യി​നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ന​ട​ത്തി​യ യോ​ഗ​ത്തി​ൽ വി ​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​സി​നി​മാ താ​രം സു​ധീ​ർ ക​ര​മ​ന​യും കു​ന്നി​ൽ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ നാ​സി​മു​ദീ​ൻ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ വി​ജ​യ​കു​മാ​ർ, മ​ണ​ക്കാ​ട് ടീ​ച്ച​ർ ട്രെ​യി​നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് ജി.​എ​സ്.​സു​മ , ആ​ക്സോ എ​ൻജിനി​യേ​ർ​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ന​സീ​ബ് ,ട്ര​സ്റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൽ​ത്താ​ഫ് റ​ൗ​ഫ് ,ലൈ​റ്റ് ഓ​ഫ് ഹോ​പ്പ് എ​ക്സ്ക്യൂ​ട്ടീ​വ് മെ​മ്പ​ർ അ​ൽ മ​യൂ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.