റോ​ഡ് പ്ര​വൃ​ത്തി​ക​ൾ ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ തീ​ർ​ക്കും: മ​ന്ത്രി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ്
Tuesday, June 22, 2021 11:41 PM IST
തി​രു​വ​ന​ന്ത​പു​രം : ജി​ല്ല​യി​ലെ ടൂ​റി​സം പ​ദ്ധ​തി​ക​ളും റോ​ഡ് പ്ര​വൃ​ത്തി​ക​ളും സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് മ​ന്ത്രി പി.​എ.​മു​ഹ​മ്മ​ദ് റി​യാ​സ്. ന​ഗ​ര​ത്തി​ലെ 11 റോ​ഡു​ക​ളു​ടെ പ്ര​വൃ​ത്തി​ക​ളു​ടെ 80 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യി. ശേ​ഷി​ക്കു​ന്ന​ത് ഒ​രാ​ഴ്ച കൊ​ണ്ട് തീ​ർ​ക്കും. വി​വി​ധ ഇ​ട​ങ്ങ​ളി​ലെ ഡ്രെ​യി​നേ​ജ് പ്ര​വൃ​ത്തി​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പ്ര​വൃ​ത്തി​ക​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​നാ​യി ചീ​ഫ് എ​ൻ​ജി​നി​യ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗസ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.​തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ടി​നു ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണും. ഇ​തി​നു റെ​യി​ൽ​വേ​യു​ടെ സ​ഹാ​യ​വും ആ​വ​ശ്യ​മാ​ണ്. ജി​ല്ല​യി​ലെ 49 ടൂ​റി​സം പ​ദ്ധ​തി​ക​ളും നി​ശ്ചി​ത സ​മ​യ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കും. ശം​ഖും​മു​ഖ സം​ര​ക്ഷ​ണ​ത്തി​നു​ള്ള പ​ഠ​ന​ത്തി​ന് ഐ​ഐ​ടി​യെ ചു​മ​ത​ല​പ്പെ​ടു​ത്തും. ക​ട​ൽ ശാ​ന്ത​മാ​യാ​ൽ ഇ​വി​ട​ത്തെ റോ​ഡി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ക്കു​മെ​ന്നും​മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു.​മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ, ഡ​പ്യൂ​ട്ടി മേ​യ​ർ പി.​കെ. രാ​ജു എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.