മു​ന്‍​ഗ​ണ​നാ റേ​ഷ​ന്‍ കാ​ര്‍​ഡ് അ​ന​ര്‍​ഹ​മാ​യി കൈ​വ​ശം​വ​ച്ചി​രി​ക്കു​ന്ന​വ​ര്‍ സ​റ​ണ്ട​ര്‍ ചെ​യ്യ​ണം
Tuesday, June 22, 2021 11:44 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ന​ര്‍​ഹ​മാ​യി മു​ന്‍​ഗ​ണ​നാ റേ​ഷ​ന്‍ കാ​ര്‍​ഡ് കൈ​വ​ശം​വ​ച്ചി​രി​ക്കു​ന്ന​വ​ര്‍ ഈ ​മാ​സം 30നു ​മു​ന്‍​പു കാ​ര്‍​ഡ് സ​റ​ണ്ട​ര്‍ ചെ​യ്യ​ണ​മെ​ന്നു ജി​ല്ലാ സ​പ്ലൈ ഓ​ഫീസ​ര്‍ .
റേ​ഷ​ന്‍ ക​ട​ക​ള്‍ മു​ഖേ​ന​യോ ഇ​മെ​യി​ലാ​യോ പി​ഴ കൂ​ടാ​തെ സ​റ​ണ്ട​ര്‍ ചെ​യ്യാം.​കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍, അ​ര്‍​ധ​സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍, സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ര്‍, ക്ലാ​സ് ഫോ​ര്‍ ത​സ്തി​ക​യി​ല്‍​നി​ന്നു വി​ര​മി​ച്ച് 5000 രൂ​പ​യി​ല്‍ താ​ഴെ പെ​ന്‍​ഷ​ന്‍ വാ​ങ്ങു​ന്ന​വ​രും 10000 രൂ​പ വ​രെ​യു​ള്ള സ്വാ​ത​ന്ത്ര്യ സ​മ​ര പെ​ന്‍​ഷ​ന്‍ വാ​ങ്ങു​ന്ന​വ​രും ഒ​ഴി​കെ​യു​ള്ള സ​ര്‍​വീ​സ് പെ​ന്‍​ഷ​ന്‍​കാ​ര്‍, ടാ​ക്സി ഒ​ഴി​കെ സ്വ​ന്ത​മാ​യി നാ​ലു​ച​ക്ര വാ​ഹ​ന​മു​ള്ള​വ​ര്‍, ആ​ദാ​യ നി​കു​തി ഒ​ടു​ക്കു​ന്ന​വ​ര്‍, പ്ര​തി​മാ​സം 25,000 രൂ​പ​യി​ല്‍ കൂ​ടു​ത​ല്‍ വ​രു​മാ​ന​മു​ള്ള​വ​ര്‍, സ്വ​ന്ത​മാ​യി ഒ​രു ഏ​ക്ക​റി​ല്‍ കൂ​ടു​ത​ല്‍ ഭൂ​മി ഉ​ള്ള​വ​ര്‍, 1000 ച​തു​ര​ശ്ര അ​ടി​യി​ല്‍ കൂ​ടു​ത​ല്‍ വി​സ്തീ​ര്‍​ണ​മു​ള്ള വീ​ടു​ള്ള​വ​ര്‍ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന​മാ​യി ഒ​ഴി​വാ​ക്ക​ല്‍ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​തെ​ന്നു സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.
അ​ത​തു റേ​ഷ​ന്‍ ക​ട​ക​ള്‍​ക്കു പു​റ​മെ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ് നെ​യ്യാ​റ്റി​ന്‍​ക​ര (tsonta12 @gmail.com)താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ് കാ​ട്ടാ​ക്ക​ട (tsoktda [email protected]), താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ് നെ​ടു​മ​ങ്ങാ​ട് ([email protected]), സി​റ്റി റേ​ഷ​നിം​ഗ് ഓ​ഫീ​സ് സൗ​ത്ത് crosouthva nchiy [email protected] gmail.com, സി​റ്റി റേ​ഷ​നിം​ഗ് ഓ​ഫീ​സ് നോ​ര്‍​ത്ത് (crontvp [email protected]), താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ് തി​രു​വ​ന​ന്ത​പു​രം ([email protected]), താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ് വ​ര്‍​ക്ക​ല([email protected]),താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ് ചി​റ​യി​ന്‍​കീ​ഴ് (tsoatting [email protected] com)എ​ന്നി​വ വ​ഴി​യും കാ​ര്‍​ഡ് സ​റ​ണ്ട​ര്‍ ചെ​യ്യാം.