പെ​രു​ങ്ക​ട​വി​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 10 ല​ക്ഷം ന​ല്‍​കി
Wednesday, June 23, 2021 11:29 PM IST
വെ​ള്ള​റ​ട: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ങ്ങ​ള്‍​ക്കാ​യി പെ​രു​ങ്ക​ട​വി​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 10 ല​ക്ഷം രൂ​പ ന​ല്‍​കി. ഇ​ന്ന​ലെ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍ മാ​സ്റ്റ​ര്‍​ക്ക് പാ​റ​ശാ​ല എം​എ​ല്‍​എ സി. ​കെ. ഹ​രീ​ന്ദ്ര​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ പെ​രു​ങ്ക​ട​വി​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലാ​ല്‍ കൃ​ഷ്ണ​ന്‍, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് സി​മി , ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ. ​സു​രേ​ഷ്‌​കു​മാ​ര്‍ , ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ താ​ണു​പി​ള്ള, വി​നോ​ദ്കു​മാ​ര്‍, ഷൈ​ന്‍ കു​മാ​ര്‍, ഐ. ​ആ​ര്‍. സു​നി​ത എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് കൈ​മാ​റി.

തോ​ട് വൃ​ത്തി​യാ​ക്കി

വി​തു​ര: റോ​ഡി​ലേ​ക്ക് വെ​ള്ളം ക​യ​റി ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തു​ന്ന തോ​ട് പ​ഞ്ചാ​യ​ത്തി​ട​പെ​ട്ട് വൃ​ത്തി​യാ​ക്കി. ചെ​റ്റ​ച്ച​ൽ ജം​ഗ്ഷ​നി​ൽ നി​ന്ന് വേ​ട​രു​കോ​ണി​ലേ​ക്ക് പോ​കു​ന്ന റോ​ഡ​രി​കി​ലെ തോ​ട്ടി​ലെ മ​ണ്ണും ചെ​ളി​യും ക​ഴി​ഞ്ഞ ദി​വ​സം കോ​രി മാ​റ്റു​ക​യാ​യി​രു​ന്നു. മ​ഴ​ക്കാ​ല​ത്ത് തോ​ട് നി​റ​ഞ്ഞൊ​ഴു​കു​ന്ന വെ​ള്ളം റോ​ഡി​ൽ കെ​ട്ടി നി​ന്ന​തോ​ടെ ചെ​ളി​ക്ക​ുള​മാ​യി മാ​റു​ക​യാ​യി​രു​ന്നു. തോ​ട്ടി​ൽ മ​ണ്ണും മ​ണ​ലും നി​റ​ഞ്ഞ​തോ​ടെ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പ​ഞ്ചാ​യ​ത്തി​നു പ​രാ​തി ന​ൽ​കി. തുടർന്ന് വാ​ർ​ഡ് അം​ഗം ബി.​സു​ശീ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വൃ​ത്തി​യാ​ക്കി​യ​ത്.