അ​ഞ്ചു​തെ​ങ്ങി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ അ​പ​ക​ടം; ഒ​രു മ​ര​ണം
Wednesday, June 23, 2021 11:34 PM IST
അ​ഞ്ചു​തെ​ങ്ങ്: അ​ഞ്ചു​തെ​ങ്ങി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ വ​ള്ളം മ​റി​ഞ്ഞ് ഒ​രു മ​ര​ണം. അ​ഞ്ചു​തെ​ങ്ങ് മാ​മ്പ​ള്ളി കൊ​ച്ചു​കി​ണ​റ്റി​ൻ​മൂ​ട് സ്വ​ദേ​ശി വി​ൻ​സെ​ന്‍റ് (58) ആ​ണ് മ​രി​ച്ച​ത്. രാ​വി​ലെ അ​ഞ്ച​ര​യോ​ടെ മ​മ്പ​ള്ളി ക​ട​പ്പു​റ​ത്തു നി​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ വ​ള്ള​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കൂ​ട​യു​ണ്ടാ​യി​രു​ന്ന, ഫ്രാ​ങ്ക്ളി​ൻ, അ​ൽ​ഫോ​ൻ​സ്, ദാ​സ​ൻ, ബെ​ർ​മി​യാ​സ് എ​ന്നി​വ​ർ സാ​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. അ​പ​ക​ട​ത്തി​ൽ പൗ​ലോ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വ​ള്ള​ത്തി​നും കേ​ടു​പാ​ട് സം​ഭ​വി​ച്ചു. വി​ൻ​സെ​ന്‍റി​ന്‍റെ ഭാ​ര്യ: ജെ​നോ​വി. മ​ക​ൾ: സെ​ലി​ൻ. മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.