രാ​ജ് ഭാ​ഷാ സ​മ്മാ​ൻ വി​ത​ര​ണം ചെ​യ്തു
Thursday, July 22, 2021 11:34 PM IST
തി​രു​വ​ന​ന്ത​പു​രം: യൂ​ക്കോ ബാ​ങ്ക് രാ​ജ് ഭാ​ഷാ സ​മ്മാ​ൻ വി​ത​ര​ണം ചെ​യ്തു. ദ​ക്ഷി​ണ ഭാ​ര​ത് ഹി​ന്ദി പ്ര​ചാ​ർ സ​ഭ എ​റ​ണാ​കു​ളം കേ​ന്ദ്ര​ത്തി​ന്‍റെ കീ​ഴി​ലും പോ​ണ്ടി​ച്ചേ​രി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലും 2020 എം​എ ഹി​ന്ദി ബാ​ച്ചി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് കാ​ഷ് അ​വാ​ർ​ഡും മെ​മ​ന്‍റോ​യും അ​ട​ക്ക​മു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ കൈ​മാ​റി​യ​ത്.
ദ​ക്ഷി​ണ ഭാ​ര​ത് ഹി​ന്ദി പ്ര​ചാ​ർ സ​ഭ​യി​ലെ വി.​ശ്രീ​ല​ക്ഷ്മി, സി.​എ​സ്.​ശ്രീ​ല​ക്ഷ്മി പോ​ണ്ടി​ച്ചേ​രി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ എം.​എ​സ്. ഗോ​പി​ക​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​രാ​യ​ത്. അ​വാ​ർ​ഡ് ദാ​ന​ച​ച​ട​ങ്ങി​ൽ എ​റ​ണാ​കു​ളം യൂ​ക്കോ ബാ​ങ്ക് സോ​ണ​ൽ മാ​നേ​ജ​ർ നി​ലേ​ഷ് എ​സ്. പ​റാ​തെ, ഡെ​പ്യൂ​ട്ടി സോ​ണ​ൽ ഹെ​ഡ് ഷീ​ല ശ്രീ​കു​മാ​ർ, ചീ​ഫ് മാ​നേ​ജ​ർ​മാ​രാ​യ സ​ബീ​ർ ന​സീം ബി​ജു എ​സ്. രാ​ജ്ഭാ​ഷാ സീ​നി​യ​ർ മാ​നേ​ജ​ർ ബെ​ലോ​ണ മാ​ത്യു, ദ​ക്ഷി​ണ ഭാ​ര​ത് ഹി​ന്ദി പ്ര​ചാ​ർ സ​ഭ മേ​ധാ​വി ഡോ. ​പി. രാ​ധി​ക എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.