വി​ല്ലേ​ജ് ഓ​ഫീ​സു​ക​ള്‍ ഏ​കീ​കൃ​ത രൂ​പ​ത്തി​ല്‍ സ്മാ​ര്‍​ട്ടാ​ക്കും: മ​ന്ത്രി കെ. രാ​ജ​ന്‍
Friday, July 23, 2021 10:44 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ല്ലാ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളും ഏ​കീ​കൃ​ത രൂ​പ​ത്തി​ല്‍ സ്മാ​ര്‍​ട്ട് ഓ​ഫീ​സു​ക​ളാ​ക്കു​മെ​ന്നു മ​ന്ത്രി കെ. ​രാ​ജ​ന്‍. ജ​ന​ത്തി​ര​ക്കി​ല്ലാ​ത്ത​തും പ​ര​മാ​വ​ധി സേ​വ​ന​ങ്ങ​ള്‍ വീ​ട്ടി​ലി​രു​ന്നു​ത​ന്നെ ഇ​-സേ​വ​ന​ങ്ങ​ളാ​യി ല​ഭ്യ​മാ​ക്കാ​ന്‍ ക​ഴി​യു​ന്ന​തു​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​കും ഈ ​വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ല്‍ ഒ​രു​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. റ​വ​ന്യൂ വ​കു​പ്പി​ന്‍റെ വി​ഷ​ന്‍ ആ​ന്‍​ഡ് മി​ഷ​ന്‍ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ എം​എ​ല്‍​എ​മാ​രു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളു​ടെ മു​ഖ​ച്ഛാ​യ മാ​റ്റു​ന്ന​തി​നു​ള്ള വി​ശ​ദ പ​ദ്ധ​തി റ​വ​ന്യൂ വ​കു​പ്പ് ത​യാ​റാ​ക്കു​ക​യാ​ണെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. വി​ല്ലേ​ജ് ഓ​ഫി​സു​ക​ളി​ല്‍ പൊ​തു​വാ​യു​ണ്ടാ​കേ​ണ്ട അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ എ​ല്ലാ​യി​ട​ത്തും സ​ജ്ജ​മാ​ക്കും. വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ മു​റി, റെ​ക്കോ​ഡ് റൂം, ​മ​റ്റു ജീ​വ​ന​ക്കാ​രു​ടെ സൗ​ക​ര്യ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യ്ക്ക് ഏ​കീ​കൃ​ത രൂ​പം ത​യാ​റാ​യി​വ​രി​ക​യാ​ണെ​ന്നും വി​ല്ലേ​ജ് ഓ​ഫീ​സു​ക​ള്‍​ക്ക് ഏ​കീ​കൃ​ത നി​റം ന​ല്‍​കു​ന്ന​തി​നും ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ടെ​ന്നും ഇ​നി​മു​ത​ല്‍ നി​ര്‍​മി​ക്കു​ന്ന എ​ല്ലാ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളും ഈ ​മാ​തൃ​ക​യി​ലാ​കും പൂ​ര്‍​ത്തി​യാ​ക്കു​ക​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
സം​സ്ഥാ​ന​ത്തെ 175 വി​ല്ലേ​ജ് ഓ​ഫീ​സു​ക​ള്‍ ഉ​ട​ന്‍ ന​വീ​ക​രി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​മാ​യും സം​സ്ഥാ​ന നി​ര്‍​മി​തി കേ​ന്ദ്ര​വു​മാ​യും ച​ർ​ച്ച​ന​ട​ത്തി. ജി​ല്ല​യി​ല്‍ 15 സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളാ​ണു​ള്ള​ത്.
49 എ​ണ്ണ​ത്തി​ന്‍റെ നി​ര്‍​മാ​ണം ഉ​ട​ന്‍ ആ​രം​ഭി​ക്കാ​നി​രി​ക്കു​ക​യാ​ണ്. 38 എ​ണ്ണം അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി സ്മാ​ര്‍​ട്ട് ഓ​ഫീ​സു​ക​ളാ​ക്കി മാ​റ്റാ​നാ​കും. 19 ഇ​ട​ത്തു പു​തി​യ കെ​ട്ടി​ടം നി​ര്‍​മി​ക്കേ​ണ്ട​തു​ണ്ട്.​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഐ​എ​ല്‍​ഡി​എ​മ്മി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ എം​എ​ല്‍​എ​മാ​രാ​യ വി. ​ജോ​യി, ഒ.​എ​സ്. അം​ബി​ക, ഡി.​കെ. മു​ര​ളി, വി.​കെ. പ്ര​ശാ​ന്ത്, ജി. ​സ്റ്റീ​ഫ​ന്‍, സി.​കെ. ഹ​രീ​ന്ദ്ര​ന്‍, ഐ.​ബി. സ​തീ​ഷ്, എം. ​വി​ന്‍​സ​ന്‍റ്, കെ. ​ആ​ന്‍​സ​ല​ന്‍, റ​വ​ന്യൂ വ​കു​പ്പ് അ​ഡി​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​എ. ജ​യ​തി​ല​ക്, ലാ​ന്‍​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​ര്‍ കെ. ​ബി​ജു, ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ റ​വ​ന്യൂ, ഭ​വ​ന നി​ര്‍​മാ​ണ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.