ബി​ന്നി സാ​ഹി​തി​ക്ക് ഗ്ലോ​ബ​ൽ വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​രം
Friday, July 23, 2021 10:44 PM IST
തി​രു​വ​ന​ന്ത​പു​രം: സാ​ഹി​തി ഇ​ന്‍റ​ർ നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ലും അ​ധ്യാ​പ​ക​നു​മാ​യ ബി​ന്നി സാ​ഹി​തി​ക്ക് ഗ്ലോ​ബ​ൽ വി​ദ്യാ​ഭ്യാ​സ പു​ര​സ്ക്കാ​രം. ന്യൂ​ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സം​ഘ​ട​ന​യാ​യ എ​ഡ്യൂ​കോ​ർ​പ്പ് അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഇ​ന്നൊ​വേ​റ്റീ​വാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വ​ച്ച 150 അ​ധ്യാ​പ​ക​രെ​യെ​ണ് തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്.
ലോ​ക് ഡൗ​ൺ കാ​ല​ഘ​ട്ട​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക്രി​യേ​റ്റി​വി​റ്റി പ​രി​പോ​ഷി​പ്പി​ക്കാ​നാ​യി ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് അ​വാ​ർ​ഡി​ന് അ​ടി​സ്ഥാ​ന​മെ​ന്നും ലോ​ക​ത്താ​ദ്യ​ത്തെ കു​ട്ടി​ക​ൾ ന​ട​ത്തു​ന്ന സ്കൂ​ൾ റേ​ഡി​യോ ആ​രം​ഭി​ച്ച​ത് പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​രം ന​ൽ​കു​ന്ന​ത് എ​ന്ന് ജൂ​റി അ​റി​യി​ച്ചു.
ഇ​ന്ന് വെ​ർ​ച്വ​ൽ പ്ലാ​റ്റ്ഫോ​മി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പു​ര​സ്കാ​രം സ​മ്മാ​നി​ക്കും.