വാ​ട്ട​ർ അ​ഥോ​റി​റ്റി ക​രാ​റു​കാ​ർ ധ​ർ​ണ ന​ട​ത്തി
Friday, July 23, 2021 10:44 PM IST
തി​രു​വ​ന​ന്ത​പു​രം: അ​റ്റ​കു​റ്റ​പ​ണി​ക​ൾ ചെ​യ്ത ക​രാ​റു​കാ​രു​ടെ 15 മാ​സ​ത്തെ കു​ടി​ശി​ക ഉ​ട​ൻ ന​ൽ​കു​ക, 2021 ലെ ​വി​പ​ണി നി​ര​ക്കു​ക​ളി​ൽ ടെ​ൻ​ഡ​റു​ക​ൾ ക്ഷ​ണി​ക്കു​ക, വാ​ട്ട​ർ ക​ണ​ക്‌​ഷ​ൻ ന​ൽ​കാ​നും പൈ​പ്പു​ക​ൾ ഇ​ടാ​നു​മു​ള്ള സാ​ധാ​ര​ണ ജോ​ലി​ക​ൾ​ക്ക് ഗ്ലോ​ബ​ൽ ടെ​ൻ​ഡ​ർ വി​ളി​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക, ബി​ൽ തു​ക​ൾ​ക്ക് പ​ക​രം ബാ​ങ്ക് പ​ലി​ശ നി​ര​ക്കി​ൽ വാ​യ്പ ന​ൽ​കു​ന്ന ഏ​ർ​പ്പാ​ട് അ​വ​സാ​നി​പ്പി​ക്കു​ക, തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ളാ വാ​ട്ട​ർ അ​ഥോ​റി​റ്റി ക​രാ​റു​കാ​ർ തി​രു​വ​ന​ന്ത​പു​രം ഡ​യ​റ​ക്ട​റേ​റ്റ് ക​വാ​ട​ത്തി​ൽ സൂ​ച​നാ ധ​ർ​ണ ന​ട​ത്തി.
30ന് ​ജി​ല്ലാ ത​ല​ത്തി​ൽ ധ​ർ​ണ ന​ട​ത്തും ഓ​ണ​ത്തി​നു മു​ന്പ് കു​ടി​ശി​ക പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ അ​നി​ശ്ചി​ത​കാ​ല പ​ണി നി​റു​ത്തി​വ​യ്ക്ക​ൽ സ​മ​രം ആ​രം​ഭി​ക്കു​മെ​ന്നും ക​രാ​റു​കാ​ർ പ​റ​ഞ്ഞു.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ക​ണ്ണ​മ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.​ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ​ഫ് ജോ​ൺ, എം.​എ​സ്.​ശ്രീ​ജി​ത്ത് ലാ​ൽ, ബാ​ബു തോ​മ​സ്, ലാ​ൽ ശ​ങ്ക​ർ, എം.​ക​ഞ്ഞു മാ​ത്യൂ, പോ​ളി വ​ർ​ഗീ​സ്, സി.​എ​സ്.​ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.