പ​ഴ​കു​റ്റി-മം​ഗ​ല​പു​രം റോ​ഡ് ന​വീ​ക​ര​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കും: മ​ന്ത്രി പി.​എ.മു​ഹ​മ്മ​ദ് റി​യാ​സ്
Friday, July 23, 2021 10:46 PM IST
നെ​ടു​മ​ങ്ങാ​ട്: പ​ഴ​കു​റ്റി - മം​ഗ​ല​പു​രം ര​ണ്ടു​വ​രി പാ​ത ന​വീ​ക​ര​ണം അ​തി​വേ​ഗം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നു മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. റോ​ഡ് നി​ർ​മാ​ണം നാ​ടി​ന്‍റെ ഭാ​വി വി​ക​സ​ന മു​ന്നേ​റ്റ​ത്തി​ൽ നാ​ഴി​ക​ക്ക​ല്ലാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. റോ​ഡി​ന്‍റെ ആ​ദ്യ ഘ​ട്ട നി​ർ​മാ​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. നെ​ടു​മ​ങ്ങാ​ട് മു​നി​സി​പ്പാ​ലി​റ്റി, ആ​നാ​ട്, വെ​മ്പാ​യം, മാ​ണി​ക്ക​ൽ, പോ​ത്ത​ൻ​കോ​ട്, അ​ണ്ടൂ​ർ​ക്കോ​ണം, മം​ഗ​ലാ​പു​രം മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ ക​ട​ന്നു

പോ​കു​ന്ന റോ​ഡി​ന് ആ​കെ 19.8 കി​ലോ​മി​റ്റ​ർ നീ​ള​മാ​ണു​ള്ള​ത്. ഒ​ന്നാം​ഘ​ട്ട​മാ​യ ഏ​ഴു കി​ലോ​മീ​റ്റ​ർ വ​രു​ന്ന പ​ഴ​കു​റ്റി മു​ത​ൽ മു​ക്കം​പാ​ല​മൂ​ട് വ​രെ​യു​ള്ള ഭാ​ഗ​ത്തി​ന് 42.54 കോ​ടി രൂ​പ​യു​ടെ സാ​ങ്കേ​തി​കാ​നു​മ​തി ല​ഭി​ച്ചു.

റോ​ഡ് നി​ർ​മാ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ലും ചു​രു​ങ്ങി​യ വേ​ള​യി​ൽ വി​പു​ല​മാ​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ർ​ക്കാ​ർ ന​ട​ത്തു​ക​യാ​ണെ​ന്നും ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ പ​റ​ഞ്ഞു.​പ​ഴ​കു​റ്റി എം.​ടി. ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​ടൂ​ർ പ്ര​കാ​ശ് എം​പി ടെ​ല​ഫോ​ണി​ലൂ​ടെ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ഡി.​കെ. മു​ര​ളി എം​എ​ൽ​എ, മു​നി​സി​പ്പാ​ലി​റ്റി അം​ഗ​ങ്ങ​ൾ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത് പ്ര​സി​ഡ​ന്‍റു​മാ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.