റോ​ഡ് നി​ര്‍​മാ​ണം അ​ശാ​സ്ത്രീ​യ​മെ​ന്ന് ആ​രോ​പ​ണം
Friday, July 23, 2021 11:02 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: കാ​രോ​ട് - കോ​വ​ളം ബൈ​പാ​സ് റോ​ഡി​ല്‍ വേ​ങ്ങ​പ്പൊ​റ്റ തെ​ങ്ക​വി​ള​യി​ലെ നി​ര്‍​മാ​ണം അ​ശാ​സ്ത്രീ​യ​മെ​ന്ന ആ​രോ​പ​ണ​വു​മാ​യി നാ​ട്ടു​കാ​ര്‍ രം​ഗ​ത്ത്.
അ​പ​ക​ടാ​വ​സ്ഥ ഒ​ഴി​വാ​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങു​മെ​ന്ന് കെ​എ​സ്്‌യ ു മു​ന്ന​റി​യി​പ്പ് ന​ൽ​കി .ബൈ​പാ​സ് റോ​ഡി​ലെ തെ​ങ്ക​വി​ള ദേ​വീ​ക്ഷേ​ത്രം റോ​ഡി​ൽ നി​ർ​മി​ച്ച ഓ​വ​ർ ബ്രി​ഡ്ജി​ന് വി​ള്ള​ൽ വ​ന്നി​ട്ടു​ള്ള​താ​യി ആ​ക്ഷേ​പ​മു​ണ്ട്. ഇ​രു​വ​ശ​ങ്ങ​ളും ഏ​ക​ദേ​ശം 40 അ​ടി​യോ​ളം ഉ​യ​ര​ത്തി​ലാ​ണ് റോ​ഡ് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. അ​ഞ്ച​ടി പൊ​ക്ക​മു​ള്ള കോ​ൺ​ക്രീ​റ്റ് സ്ലാ​ബു​ക​ൾ അ​ടു​ക്കി റോ​ഡി​ൽ മ​ണ്ണ് ഫി​ല്ല് ചെ​യ്ത​തോ​ടെ റോ​ഡി​ൽ മ​ഴ​വെ​ള്ളം കെ​ട്ടി നി​ന്ന​തോ​ടെ കോ​ൺ​ക്രീ​റ്റ് സ്ലാ​ബു​ക​ൾ ഇ​ള​കി​യെ​ന്നും സ​മീ​പ​ത്തെ സി​മ​ന്‍റ് ഭി​ത്തി പൊ​ട്ടി​യ​താ​യും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ റോ​ഡി​നെ ബ​ല​പ്പെ​ടു​ത്താ​നു​ള്ള നി​ല​വി​ലെ ശ്ര​മ​വും ആ​ശ്വാ​സ​ക​ര​മ​ല്ലാ​യെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​യു​ന്നു.
സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച എം. ​വി​ൻ​സെ​ന്‍റ് എം​എ​ല്‍​എ ബൈ​പാ​സ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ക​യും ഹൈ​വേ അ​ഥോ​റി​റ്റി​യു​മാ​യി ഇ​വി​ടു​ത്തെ വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യാ​മെ​ന്ന് ഉ​റ​പ്പ് ന​ല്‍​കി​യ​താ​യും നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. തെ​ങ്ക​വി​ള​യി​ലെ ബൈ​പാ​സ് റോ​ഡി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ​യ്ക്ക് കൃ​ത്യ​മാ​യ പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം നാ​ട്ടു​കാ​രെ ഉ​ള്‍​പ്പെ​ടു​ത്തി ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ന​ട​ത്തു​മെ​ന്നും കെ​എ​സ്‌​യു കോ​ട്ടു​കാ​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​കാ​ശ് കോ​ട്ടു​കാ​ൽ അ​റി​യി​ച്ചു.