ഐ​സി​എ​സ്ഇ, ഐ​എ​സ്‌​സി ഫ​ലം: ജില്ലയിലെ സ്കൂ​ളു​ക​ൾ​ക്ക് മി​ക​ച്ച വി​ജ​യം
Saturday, July 24, 2021 11:05 PM IST
തി​രു​വ​ന​ന്ത​പു​രം: ഐ​സി​എ​സ്ഇ (പ​ത്താം ക്ലാ​സ്), ഐ​എ​സ്‌​സി (12-ാം ക്ലാ​സ് ) ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ൾ ജി​ല്ല​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് മി​ക​ച്ച വി​ജ​യം. ക​വ​ടി​യാ​ർ ക്രൈ​സ്റ്റ് ന​ഗ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ന്നും ഐ​സി​എ​സ്ഇ പ​രീ​ക്ഷ​യെ​ഴു​തി​യ 185 വി​ദ്യാ​ർ​ഥി​ക​ളും ഉ​ന്ന​ത വി​ജ​യം നേ​ടി. ഡേ​വി​ഡ് നൈ​നാ​ൻ വ​ർ​ഗീ​സ്, കേ​ശ​വ് ര​ഞ്ജി​ത്, എ​ൻ.​എ​സ്. നി​ഖി​ൽ​രാ​ജ് എ​ന്നി​വ​ർ 97.8 ശ​ത​മാ​നം മാ​ർ​ക്കു​വീ​തം നേ​ടി മു​ന്നി​ലെ​ത്തി. ഐ​എ​സ്‌​സി പ​രീ​ക്ഷ​യി​ൽ ആ​കെ പ​രീ​ക്ഷ​യെ​ഴു​തി​യ 113 വി​ദ്യാ​ർ​ഥി​ക​ളി​ൽ 112 പേ​ർ ഡി​സ്റ്റിം​ഗ്ഷ​നും ഒ​രാ​ൾ ഫ​സ്റ്റ് ക്ലാ​സും നേ​ടി. ഡോ​നേ​ൽ ചാ​ക്കോ ബേ​ബി, ജി.​എ​സ്.​ഗേ​വി​ന്ദ്, അ​ഭി​ന​വ് വി​ജു പി​ള്ള എ​ന്നി​വ​ർ 99.5 ശ​ത​മാ​നം വീ​തം മാ​ർ​ക്കു​ക​ൾ നേ​ടി.
നാ​ലാ​ഞ്ചി​റ സ​ർ​വോ​ദ​യ വി​ദ്യാ​ല​യ​വും നൂ​റു​മേ​നി വി​ജ​യം കൈ​വ​രി​ച്ചു. ഐ​എ​സ്‌​സി വി​ഭാ​ഗ​ത്തി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ 99 കു​ട്ടി​ക​ളി​ൽ 98.25 ശ​ത​മാ​നം മാ​ർ​ക്കോ​ടെ സ്നേ​ഹ ബി​ജു സ്മി​ത ഒ​ന്നാ​മ​തെ​ത്തി. 98 കു​ട്ടി​ക​ളും ഡി​സ്റ്റിം​ഗ്ഷ​ൻ ക​ര​സ്ഥ​മാ​ക്കി. ഐ​സി​എ​സ്ഇ വി​ഭാ​ഗ​ത്തി​ൽ 185 കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 97.2 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ഷാ​രോ​ണ്‍ മി​റി​യം റി​നു ഒ​ന്നാം സ്ഥാ​നം നേ​ടി. 184 കു​ട്ടി​ക​ളും ഡി​സ്റ്റിം​ഗ്ഷ​ൻ നേ​ടി. ഐ​സി​എ​സ്ഇ പ​രീ​ക്ഷ​യി​ൽ വെ​ള്ളാ​യ​ണി​യി​ലെ ലി​റ്റി​ൽ ഫ്ള​വ​ർ വി​ദ്യാ വി​ഹാ​റി​ൽ നി​ന്നും പ​രീ​ക്ഷ​യെ​ഴു​തി​യ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ഉ​ന്ന​ത വി​ജ​യം കൈ​വ​രി​ച്ചു. പ​രീ​ക്ഷ എ​ഴു​തി​യ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും ഡി​സ്റ്റിം​ഗ്ഷ​നോ​ടെ​യാ​ണ് വി​ജ​യി​ച്ച​ത്. 95 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി ജെ.​ബി. അ​ശ്വ​തി വി​ദ്യാ​ല​യ​ത്തി​ന്‍റെ വി​ജ​യ കി​രീ​ട​ത്തി​ൽ പൊ​ൻ​തൂ​വ​ൽ ചാ​ർ​ത്തി. ശ്രീ​കാ​ര്യം ല​യോ​ള സ്കൂ​ളി​ന് ഐ​സി​എ​സ്ഇ, ഐ​എ​സ്‌​സി പ​രീ​ക്ഷ​ക​ളി​ൽ നൂ​റു ശ​ത​മാ​നം വി​ജ​യം. ഐ​സി​എ​സ്ഇ പ​രീ​ക്ഷ​യെ​ഴു​തി​യ 88 വി​ദ്യാ​ർ​ഥി​ക​ളും ഡി​സ്റ്റിം​ഗ്ഷ​നോ​ടെ വി​ജ​യി​ച്ചു. എ​സ്. വി​ശ്വ​ക​ല്യാ​ണ്‍ റെ​ഡ്ഢി 97.2 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ടോ​പ്പ​റാ​യി. ആ​ദി​ത്യ കി​ഷോ​ർ, ആ​ദി​ത്യ പ്ര​വീ​ണ്‍, എ​സ്. അ​ദ്വൈ​ത് എ​ന്നി​വ​ർ 97 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി. ഐ​എ​സ്‌​സി പ​രീ​ക്ഷ​യെ​ഴു​തി​യ 47 വി​ദ്യാ​ർ​ഥി​ക​ളും ഡി​സ്റ്റം​ഗ്ഷ​ൻ നേ​ടി. ന​ന്ദു എ​സ് പി​ള്ള, നി​ര​ഞ്ജ​ൻ അ​നി​ൽ, അ​ദ്‌​ലു റ​ഹ്മാ​ൻ എ​ന്നി​വ​ർ 99.25 ശ​ത​മാ​നം മാ​ർ​ക്കോ​ടെ മു​ന്നി​ലെ​ത്തി.