ഡി​എം​ഒ ഓ​ഫീ​സ് ഉ​പ​രോ​ധ​ത്തി​ൽ സം​ഘ​ർ​ഷം
Saturday, July 24, 2021 11:05 PM IST
തി​രു​വ​ന​ന്ത​പു​രം: വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​ർ ന​ട​ത്തി​യ ഡി​എം​ഒ ഓ​ഫീ​സ് ഉ​പ​രോ​ധ​ത്തി​ൽ സം​ഘ​ർ​ഷം. കേ​ന്ദ്ര​ഗ​വ​ണ്‍​മെ​ന്‍റ് സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ കോ​വി​ഡ് വാ​ക്സി​ൻ കേ​ര​ള​ത്തി​ൽ 10 ല​ക്ഷം ഡോ​സ് ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ന്പോ​ൾ ജി​ല്ല​യി​ൽ കൃ​ത്രി​മ വാ​ക്സി​ൻ ക്ഷാ​മം സൃ​ഷ്ടി​ക്കു​ന്ന​തി​ന് ഡി​എം​ഒ സി​പി​എ​മ്മി​ന് കൂ​ട്ടു​നി​ൽ​ക്കു​ന്നു​വെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു.

ബി​ജെ​പി കൗ​ണ്‍​സി​ൽ പാ​ർ​ട്ടി ലീ​ഡ​ർ എം.​ആ​ർ.​ഗോ​പ​ൻ, കൗ​ണ്‍​സി​ല​ർ പി.​അ​ശോ​ക് കു​മാ​ർ തു​ട​ങ്ങി​യ കൗ​ണ്‍​സി​ല​ർ​മാ​ർ ഡി​എം​ഒ​യു​മാ​യി ച​ർ​ച്ച​ന​ട​ത്തി​യെ​ങ്കി​ലും എ​ല്ലാ​ദി​വ​സ​വും വാ​ക്സി​ൻ ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് ഡി​എം​ഒ വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ല. ഇ​തേ തു​ട​ർ​ന്ന് മ​റ്റ് കൗ​ണ്‍​സി​ല​ർ​മാ​ർ​കൂ​ടി ച​ർ​ച്ച​യ്ക്കു​വേ​ണ്ടി ഓ​ഫീ​സി​നു​ള്ളി​ലേ​ക്ക് ക​യ​റി​യ​പ്പോ​ൾ പോ​ലീ​സ് ന​ട​ത്തി​യ ബ​ല​പ്ര​യോ​ഗ​മാ​ണ് ഉ​പ​രോ​ധം സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

വാ​ക്സി​നേ​ഷ​നി​ൽ രാ​ഷ്ട്രീ​യം ക​ല​ർ​ത്തു​ന്നു​വെ​ന്നും ഈ ​അ​ട്ടി​മ​റി​ക്ക് ഡി​എം​ഒ കൂ​ട്ടു​നി​ൽ​ക്കു​ന്നു​വെ​ന്നും എം.​ആ​ർ.​ഗോ​പ​ൻ ആ​രോ​പി​ച്ചു. കൗ​ണ്‍​സി​ല​ർ​മാ​രാ​യ അ​ഡ്വ.​ഗി​രി​കു​മാ​ർ, ചെ​ന്പ​ഴ​ന്തി ഉ​ദ​യ​ൻ, തി​രു​മ​ല അ​നി​ൽ, ക​ര​മ​ന അ​ജി​ത്, സി​മി ജ്യോ​തി​ഷ്, മ​ധു​സൂ​ദ​ന​ൻ​നാ​യ​ർ തു​ട​ങ്ങി​യ​വ​ർ ഉ​പ​രോ​ധ സ​മ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.