വീ​ട്ട​മ്മ​യെ കു​ത്തി​യ പ്ര​തി വി​ഷം ക​ഴി​ച്ചു
Saturday, July 24, 2021 11:17 PM IST
വെ​മ്പാ​യം : ഓ​ട്ടോ​യി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ​യെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച​യാ​ൾ വി​ഷം ക​ഴി​ച്ചു.
ക​ന്യാ​കു​ള​ങ്ങ​ര സ്വ​ദേ​ശി സു​ൽ​ഫ​ത്ത്( 47) ന്കു​ത്തേ​റ്റ സം​ഭ​വ​ത്തി​ൽ ക​ട്ട​യ്ക്കാ​ൽ സ്വ​ദേ​ശി ര​മേ​ശി​നെ (55) വ​ട്ട​പ്പാ​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സ​ുൽ​ഫി​ത്തും ര​മേ​ശും ത​മ്മി​ൽ ര​ണ്ട് വ​ർ​ഷ​മാ​യി പ​രി​ച​യ​ത്തി​ലാ​യി​രു​ന്നു.
സു​ൽ​ഫ​ത്ത് ര​മേ​ശി​നെ​തി​രെ പോ​ക്സോ നി​യ​മ പ്ര​കാ​രം വ​ട്ട​പ്പാ​റ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. സു​ൽ​ഫ​ത്ത് ക​ന്യാ​കു​ള​ങ്ങ​ര​യി​ൽ നി​ന്നും നെ​ടു​വേ​ലി​യി​ലേ​ക്ക് ഒാ​ട്ടോ​യി​ൽ പോ​കു​മ്പോ​ൾ പി​ൻ തു​ട​ർ​ന്ന് എ​ത്തി​യ ര​മേ​ശ് അ​തേ ഓ​ട്ടോ​യി​ൽ ക​യ​റു​ക​യും ഓ​ട്ടോ​യി​ൽ വ​ച്ച് കു​ത്തു​ക​യാ​യി​രു​ന്നു.
കു​ത്തി ശേ​ഷം ര​മേ​ശ് വീ​ട്ടി​ലേ​ക്ക് പോ​വു​ക​യും അ​വി​ടെ വ​ച്ച് വി​ഷം ക​ഴി​ക്കു​ക​യും ചെ​യ്തു. സം​ഭ​വം ന​ട​ന്ന ഉ​ട​ൻ ത​ന്നെ ര​മേ​ശി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും വി​ഷം ക​ഴി​ച്ചെ​ന്ന് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് പ്ര​തി​യെ മെ​ഡി​ക്ക​ൽ​കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​എ​സ്ഐ ആ​ന്‍റ​ണി ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നെ​റ്റോ,സു​നി​ൽ,എ​സ്‌​സി​പി ഒ ​രാ​ജേ​ഷ്, സി​പി​ഒ ഷാ​ഫി, ഷി​ബു തു​ട​ങ്ങി​യ​വ​ര് പ​ങ്കെ​ടു​ത്തു.