കു​ടി​വെ​ള്ള ക്ഷാ​മം: വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തി
Saturday, July 24, 2021 11:17 PM IST
നെ​ടു​മ​ങ്ങാ​ട്: അ​രു​വി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ വെ​മ്പ​ന്നൂ​ർ,ക​ട​മ്പ​നാ​ട്, മ​ണ​മ്പൂ​ർ, ഭ​ഗ​വ​തി​പു​രം, ഇ​റ​യാം​കോ​ട്, മൈ​ലം വാ​ർ​ഡു​ക​ളി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​ള​ത്ത​റ മ​ധു , വൈ​സ് പ്ര​സി​ഡ​ന്‍റ് മ​റി​യ​ക്കു​ട്ടി , ബ്ലോ​ക്ക് മെ​മ്പ​ർ അ​രു​വി​ക്ക​ര വി.​വി​ജ​യ​ൻ നാ​യ​ർ , ആ​രോ​ഗ്യ​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ അ​ൽ​ഫി​യ , വെ​മ്പ​ന്നൂ​ർ വാ​ർ​ഡ് മെ​മ്പ​ർ ഷ​ജി​ത , ക​ട​മ്പ​നാ​ട് വാ​ർ​ഡ് മെ​മ്പ​ർ അ​ജേ​ഷ്, അ​രു​വി​ക്ക​ര വാ​ർ​ഡ് മെ​മ്പ​ർ ഗീ​താ ഹ​രി​കു​മാ​ർ എ​ന്നി​വ​ർ വാ​ട്ട​ർ അ​ഥോ​റി​റ്റി അ​രു​വി​ക്ക​ര ഡി​വി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ നൗ​ഷാ​ദ് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ കി​ര​ൺ ച​ന്ദ്, ഓ​വ​ർ​സി​യ​ർ ലാ​ൽ​വി​ൻ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. ജ​ല​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി എ​ത്ര​യും വേ​ഗം കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കാ​മെ​ന്ന ഉ​റ​പ്പു ന​ൽ​കി​യ​താ​യി ജ​ന​പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു.