എ​സ്. ശി​വാ​നി പ്ര​ഭു നാ​ഷ​ണ​ൽ ടാ​ല​ന്‍റ് സെ​ർ​ച്ച് എ​ക്സാ​മി​നേ​ഷ​ൻ ജേ​താ​വ്
Tuesday, July 27, 2021 1:11 AM IST
തി​രു​വ​ന​ന്ത​പു​രം: പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി എ​ൻ​സി​ഇ​ആ​ർ​ടി ന​ട​ത്തു​ന്ന നാ​ഷ​ണ​ൽ ടാ​ല​ന്‍റ് സെ​ർ​ച്ച് എ​ക്സാ​മി​നേ​ഷ​നി​ൽ ക​വ​ടി​യാ​ർ ക്രൈ​സ്റ്റ് ന​ഗ​ർ സ്കൂ​ളി​ലെ പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി എ​സ്.​ശി​വാ​നി പ്ര​ഭു ജേ​താ​വാ​യി. ആ​ദ്യ ലെ​വ​ൽ പ​രീ​ക്ഷ​ക​ൾ സം​സ്ഥാ​ന ത​ല​ത്തി​ൽ എ​സ്‌​സി​ആ​ർ​ടി​യാ​ണ് ന​ട​ത്തു​ന്ന​ത്.
സ്റ്റേ​ജ് ഒ​ന്ന് ( സം​സ്ഥാ​ന ത​ലം സെ​റ്റ് ) സ്റ്റേ​ജ് ര​ണ്ട് ( ദേ​ശീ​യ ത​ലം എ​ൻ​സി​ഇ​ആ​ർ​ടി ) എ​ന്നി​ങ്ങ​നെ​യാ​ണ് പ​രീ​ക്ഷ രീ​തി. ഈ ​പ​രീ​ക്ഷ​ക​ളി​ൽ ജേ​താ​വാ​കു​ന്ന​വ​ർ​ക്ക് അ​വ​രു​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ സ്കോ​ള​ർ​ഷി​പ് ല​ഭി​ക്കും.
വി​എ​സ്എ​സ്‌​സി എ​ൻ​ജി​നി​യ​ർ എ​ൻ. ശ്രീ​നി​വാ​സ് പ്ര​ഭു​വി​ന്‍റെ​യും രേ​ഖ ജി.​പ്ര​ഭു​വി​ന്‍റെ​യും മ​ക​ളാ​ണ് ശി​വാ​നി. സ​ഹോ​ദ​രി ശ്രേ​യ എ​സ്. പ്ര​ഭു ര​ണ്ടാം വ​ർ​ഷ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​നി.