തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ണി​മു​ട​ക്കി​ന് എ​ഫ്എ​സ്ഇ​ടി​ഒ​യു​ടെ ഐ​ക്യ​ദാ​ർ​ഢ്യം
Tuesday, July 27, 2021 1:13 AM IST
തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്തെ 41 ആ​യു​ധ നി​ർ​മാ​ണ ഫാ​ക്ട​റി​ക​ളെ സ്വ​കാ​ര്യ​വ​ത്ക​രി​ക്കു​ന്ന​തി​നെ​തി​രെ​യും പ്ര​തി​രോ​ധ മേ​ഖ​ല​യി​ലെ സി​വി​ലി​യ​ൻ തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ണി​മു​ട​ക്കാ​നു​ള്ള അ​വ​കാ​ശം ഇ​ല്ലാ​താ​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട ും, ആ​യു​ധ നി​ർ​മാ​ണ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ ന​ട​ത്തു​ന്ന പ​ണി​മു​ട​ക്കി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് എ​ഫ്എ​സ്ഇ​ടി​ഒ ജി​ല്ലാ, താ​ലൂ​ക്ക് കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​ക​ട​നം ന​ട​ത്തി. ഏ​ജീ​സ് ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ന്ന പ​രി​പാ​ടി എ​ഫ്എ​സ്ഇ​ടി​ഒ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. അ​ജി​ത് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഫ്എ​സ്ഇ​ടി​ഒ ജി​ല്ലാ സെ​ക്ര​ട്ട​റി ജി. ​ശ്രീ​കു​മാ​ർ ,എ​ഫ്എ​സ്ഇ​ടി​ഒ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ൻ.​ടി. ശി​വ​രാ​ജ​ൻ, എ​ഫ്എ​സ്ഇ​ടി​ഒ സം​സ്ഥാ​ന ട്ര​ഷ​റ​ർ ഡോ. ​എ​സ്.​ആ​ർ. മോ​ഹ​ന ച​ന്ദ്ര​ൻ, പി​എ​സ്‌​സി​ഇ​യു ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി. ​ജ​യ​കു​മാ​ർ, കെ​എം​സി​എ​സ്‌​യു ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​സു​രേ​ഷ്, കെ​എ​ൽ​എ​സ്എ​സ്എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​കു​ഞ്ഞു​മോ​ൻ, കെ.​ജി.​എ​ൻ.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​സു​ബ്ര​ഹ്മ​ണ്യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.