മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് തി​രു​ത്തി അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ
Tuesday, July 27, 2021 11:46 PM IST
പേ​രൂ​ർ​ക്ക​ട: മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ തി​രു​ത്തി അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ച ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. പേ​രൂ​ർ​ക്ക​ട എ​സ്എ​പി ക്യാ​മ്പി​ലെ ക്യാ​മ്പ് ഫോ​ളോ​വ​ർ ആ​യി ജോ​ലി ചെ​യ്തു​വ​ന്ന കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര പ​ന​വേ​ൽ നി​ര​പ്പു​വി​ള വീ​ട്ടി​ൽ അ​നി​ൽ (48) ആ​ണ്‍ അ​റ​സ്റ്റി​ലാ​യ​ത്. 2016ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വ്യാ​ജ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ച​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തു​ക​യും ഇ​യാ​ളെ സ​ർ​വീ​സി​ൽ​നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. പേ​രൂ​ർ​ക്ക​ട സി​ഐ ആ​ർ.​പി. അ​നൂ​പ് കൃ​ഷ്ണ​ൻ, എ​സ്.​ഐ​മാ​രാ​യ അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘം പു​ന​ലൂ​രി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.