നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ൽ ട്രി​പ്പി​ൾ ലോ​ക്ഡൗ​ൺ
Thursday, July 29, 2021 11:14 PM IST
നെ​ടു​മ​ങ്ങാ​ട്: കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന് നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ൽ ട്രി​പ്പി​ൾ ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചു.16.54 ശ​ത​മാ​ന​മാ​ണ് നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യു​ടെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. ന​ഗ​ര​സ​ഭ​യോ​ടൊ​പ്പം ത​ന്നെ പു​ല്ല​മ്പാ​റ, തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളും ട്രി​പ്പി​ൾ ലോ​ക്ഡൗ​ണി​ലാ​ണ്.
പു​ല്ല​മ്പാ​റ​യി​ൽ 21.25 ശ​ത​മാ​ന​വും, തൊ​ളി​ക്കോ​ട് 17.76 ശ​ത​മാ​ന​വു​മാ​ണ് ടി​പി​ആ​ർ.​ട്രി​പ്പി​ൾ ലോ​ക്ഡൗ​ണാ​യ​തോ​ടെ പ്ര​ദേ​ശ​ത്ത് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി. ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സും സ​ബ് ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ റ​വ​ന്യൂ വി​ഭാ​ഗ​വും നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. എ​ല്ലാ റോ​ഡു​ക​ളും അ​ട​ച്ചു​കൊ​ണ്ട് ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കും. തെ​ങ്കാ​ശി​പ്പാ​ത​യി​ൽ ബാ​രി​ക്കേ​ഡ് ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന​പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കും. ഹോം ​ക്വാ​റ​ന്‍റൈ​ൻ ന​ട​പ്പാ​ക്കും. അ​നാ​വ​ശ്യ​മാ​യി വാ​ഹ​ന​ങ്ങ​ളു​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്ക് പി​ഴ​ചു​മ​ത്തും. വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കും.​അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ രാ​വി​ലെ ഏ​ഴു​മു​ത​ൽ ഉ​ച്ച​യ്ക്ക് 12 വ​രെ തു​റ​ക്കും. ട്രി​പ്പി​ൾ ലോ​ക്ഡൗ​ൺ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും അ​ക​ത്തേ​ക്കോ, പു​റ​ത്തേ​ക്കോ ഗ​താ​ഗ​തം അ​നു​വ​ദി​ക്കി​ല്ല. എ​ന്നാ​ൽ പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല. ഡി ​കാ​റ്റ​ഗ​റി​യി​ൽ അ​ടി​യ​ന്ത​ര​സേ​വ​നം വേ​ണ്ട സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ മാ​ത്രം തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും. 25 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​യി​രി​ക്കും ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം.