യു​വാ​വി​നെ ആ​ക്ര​മി​ച്ച കേ​സ്: ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Saturday, July 31, 2021 12:58 AM IST
നെ​ടു​മ​ങ്ങാ​ട് : സ്ത്രീ​ക​ളെ​യും പെ​ൺ​കു​ട്ടി​ക​ളെ​യും ഉ​പ​ദ്ര​വി​ച്ച​തി​ന് പോ​ലീ​സ് പി​ടി​യി​ലാ​യ കു​ള​പ്പ​ട ആ​ശാ​രി​ക്കോ​ണം സ്വ​ദേ​ശി​യാ​യ സു​ബീ​ഷി​ന്‍റെ പി​താ​വ് സു​നി​ൽ കു​മാ​റി​നെ (ജ്യോ​തി,42) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സു​ബീ​ഷി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യാ​ൻ സ​ഹാ​യി​ച്ച​ത് കു​ള​പ്പ​ട സ്വാ​ദേ​ശി​യാ​യ ദീ​പു​വാ​ണെ​ന്ന് ആ​രോ​പി​ച്ചാ​ണ് സു​നി​ൽ കു​മാ​ർ ദീ​പു​വി​നെ ത​ല​ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ഇ​യാ​ൾ ആ​ര്യ​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ നി​ര​വ​ധി കേ​സ്‌​സു​ക​ളി​ൽ പ്ര​തി​യാ​ണ്. ആ​ര്യ​നാ​ട് എ​സ്എ​ച്ച് ഒ ​എ​ൻ.​ആ​ർ. ജോ​സ്, എ​സ്ഐ ശ്രീ​ലാ​ൽ ച​ന്ദ്ര​ശേ​ഖ​ര​ൻ എ​സ്ഐ അ​ജി​ത് വി​ക്ര​മ​ൻ, പോ​ലീ​സു​ക​രാ​യ മ​നോ​ജൂം അ​ഖി​ലും ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.