ലോ​ക്ഡൗ​ൺ കി​ച്ച​ൺ ഹ്ര​സ്വ​ചി​ത്രം പു​റ​ത്തി​റ​ങ്ങി
Saturday, July 31, 2021 12:58 AM IST
തി​രു​വ​ന​ന്ത​പു​രം: ​ക്രൈ​സ്റ്റ് ന​ഗ​ർ (ഐ​സി​എ​സ്ഇ) സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ ജൊ​ഹാ​ൻ ജോ​ൺ​സ​ൺ,ജു​വാ​ന ജോ​ൺ​സ​ൺ ,ജോ​യ​ൽ എ​ന്നി​വ​ർ ലോ​ക് ഡൗ​ൺ​സ​മ​യ​ത്ത് നി​ർ​മി​ച്ച ലോ​ക് ഡൗ​ൺ കി​ച്ച​ൺ ഹ്ര​സ്വ​ചി​ത്രം പു​റ​ത്തി​റ​ങ്ങി.​

ക​ഴി​ഞ്ഞ മാ​തൃ​ദി​ന​ത്തി​ൽ സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ൻ അ​യ​ച്ച വാ​ട്ട്സ് അ​പ് സ​ന്ദേ​ശ​ത്തി​ൽ നി​ന്നാ​ണ് ചി​ത്രം തു​ട​ങ്ങു​ന്ന​ത്. തു​ട​ർ​ന്ന് പി​താ​വും ഒ​ത്ത് അ​ടു​ക്ക​ള ഏ​റ്റെ​ടു​ത്ത് അ​മ്മ​ക്ക് ഇ​ഷ്ട​പെ​ട്ട ആ​ഹാ​രം ന​ൽ​കു​ന്ന​തോ​ടെ ചി​ത്രം അ​വ​സാ​നി​ക്കും. ഒ​രു കു​ടും​ബ സാ​ഹ​ച​ര്യ​ത്തി​ൽ സ്വാ​ഭാ​വി​ക​മാ​യി നി​ർ​മി​ച്ചെ​ടു​ത്ത ഈ ​ചി​ത്രം സ​ർ​ഗാ​ത്മ​ക​ത​യു​ടെ പു​തി​യ മു​ഖ​മാ​ണെ​ന്ന് യു​ട്യൂ​ബ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച ദ​ലീ​മ എം​എ​ൽ​എ പ​റ​ഞ്ഞു. ലൂ​ർ​ദ്ദ് മാ​താ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ ഇ​ല​ക്ട്രി​ക്ക​ൽ വി​ഭാ​ഗം ത​ല​വ​നാ​യ ഡോ.​വൈ.​ജോ​ൺ​സ​ൺ,ഡോ.​സു​നി മേ​രി വ​ർ​ഗീ​സ് ദ​ന്പ​തി​ക​ളു​ടെ മ​ക്ക​ളാ​ണ് മൂ​വ​രും.

ചി​ത്ര​ത്തി​ൽ ഗ​സ്റ്റാ​യി പി​താ​വ് ജോ​ൺ​സ​ണും അ​മ്മ സു​നി​യും എ​ത്തു​ന്നു​ണ്ട്. അ​ധ്യാ​പ​ക​ൻ ബി​ന്നി സാ​ഹി​തി​യും ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ന്നു​ണ്ട്.

സോ​നു ശ്രീ​ധ​ർ എ​ന്ന വി​ദ്യാ​ർ​ഥി​യാ​ണ് എ​ഡി​റ്റിം​ഗ് നി​ർ​ഹി​ച്ച​ത്. പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ സാ​ഹി​തി ഓ​ൺ​ലൈ​ൻ എ​ഡി​റ്റ​ർ ബി​ന്നി സാ​ഹി​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ​ചി​ത്രം സാ​ഹി​തി ഓ​ൺ ലൈ​ൻ എ​ന്ന യു​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ കാ​ണാ​ൻ ക​ഴി​യും.
https://youtube.com/channel/UCc4KnPx_AyGJ37lPpYoXI9A