യാ​ത്ര​ക്കാ​ര​നെ ആ​ക്ര​മി​ച്ച് ക​വ​ർ​ച്ച: ര​ണ്ടം​ഗ​സം​ഘം പി​ടി​യി​ൽ
Saturday, July 31, 2021 11:20 PM IST
പേ​രൂ​ർ​ക്ക​ട: യാ​ത്ര​ക്കാ​ര​നെ ആ​ക്ര​മി​ച്ച് മൊ​ബൈ​ൽ ഫോ​ണും പ​ണ​വും ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ ഫോ​ർ​ട്ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നേ​മം ഇ​ട​യ്ക്കോ​ട് സ്വ​ദേ​ശി വി​ഷ്ണു (29), ത​മ്പാ​നൂ​ർ രാ​ജാ​ജി ന​ഗ​ർ സ്വ​ദേ​ശി ശ​ര​വ​ണ​ൻ (38), എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
വ്യാ​ഴാ​ഴ്ച രാ​ത്രി 7.30നാ​യി​രു​ന്നു സം​ഭ​വം. അ​മ്പ​ല​ത്ത​റ സ്വ​ദേ​ശി സു​ഭാ​ഷ് ആ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. ചാ​ല​യി​ലെ ഹോ​ട്ട​ലി​ൽ നി​ന്ന് വ​രി​ക​യാ​യി​രു​ന്നു സു​ഭാ​ഷ് പ​ഴ​വ​ങ്ങാ​ടി​ക്ക് സ​മീ​പ​മെ​ത്തി​യ​പ്പോ​ൾ പ്ര​തി​ക​ൾ ഇ​യാ​ളെ ആ​ക്ര​മി​ച്ച് മൊ​ബൈ​ൽ​ഫോ​ണും കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന 19,000 രൂ​പ പി​ടി​ച്ചു​പ​റി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ സി​ഐ ജെ. ​രാ​കേ​ഷ്, എ​സ്ഐ സ​ജു ഏ​ബ്ര​ഹാം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.