കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് നാ​ളെ പു​ന​രാ​രം​ഭി​ക്കും
Saturday, July 31, 2021 11:20 PM IST
വി​ഴി​ഞ്ഞം: കോ​വ​ളം - കെ​എ​സ് റോ​ഡ് നി​വാ​സി​ക​ളു​ടെ ദു​രി​തം പേ​റി​യു​ള്ള യാ​ത്ര​ക്ക് അ​റു​തി​യാ​വു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി നി​ർ​ത്തി​വ​ച്ച കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് നാ​ളെ പു​ന​രാ​രം​ഭി​ക്കും.
ഏ​ഴു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ജ​പ്പാ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ് സ്ഥാ​പി​ക്കാ​ൻ വേ​ണ്ടി റോ​ഡ് പൊ​ളി​ച്ച​താ​ണ് ബ​സ് സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കാ​ൻ കാ​ര​ണ​മാ​യ​ത്. ഇ​തോ​ടെ കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടി കാ​ൽ​ന​ട​യാ​യും ഓ​ട്ടോ​റി​ക്ഷ​ക​ളെ ആ​ശ്ര​യി​ച്ചു​മാ​ണ് ഇ​വി​ടു​ത്തു​കാ​ർ കോ​വ​ളം ജം​ഗ്ഷ​നി​ൽ എ​ത്തി​യി​രു​ന്ന​ത്. പ്ര​ദേ​ശ വാ​സി​ക​ളു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ നി​ർ​ദേ​ശ​ത്തെ​തു​ട​ർ​ന്നാ​ണ് ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​ത്.
ഇ​തി​നു പു​റ​മേ വി​ഴി​ഞ്ഞം ഡി​പ്പോ​യി​ൽ നി​ന്ന് അ​ഞ്ച് പു​തി​യ സ​ർ​വീ​സു​ക​ൾ കൂ​ടി തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കും. കോ​വ​ളം ബൈ​പ്പാ​സി​ലൂ​ടെ ടെ​ക്നോ​പാ​ർ​ക്ക് വ​ഴി ആ​റ്റി​ങ്ങ​ൽ, കി​ഴ​ക്കേ​കോ​ട്ട, കിം​സ് ഹോ​സ്പി​റ്റ​ൽ വ​ഴി വെ​ഞ്ഞാ​റ​മൂ​ട്, പേ​രൂ​ർ​ക്ക​ട ക​ര​കു​ളം വ​ഴി അ​ഴീ​ക്കോ​ട്, പാ​ങ്ങോ​ട് വ​ഴി മ​ല​യി​ൻ​കീ​ഴ്, പ​ള്ളി​ച്ച​ൽ അ​ട്ട​ക്കു​ള​ങ്ങ​ര വ​ഴി ആ​ന​യ​റ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് പു​തി​യ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്.
പു​തി​യ സ​ർ​വീ​സു​ക​ൾ തു​ട​ങ്ങു​മ്പോ​ഴും പു​തി​യ ബ​സു​ക​ൾ അ​നു​വ​ദി​ക്കാ​ത്ത​ത് പ്ര​തി​സ​ന്ധി​യാ​കും.