മാ​ലി​ന്യ മു​ക്ത ഗ്രാ​മ​മാ​കാ​ൻ പൂ​വ​ച്ച​ൽ
Tuesday, August 3, 2021 12:10 AM IST
തി​രു​വ​ന​ന്ത​പു​രം: സ​മ്പൂ​ർ​ണ മാ​ലി​ന്യ​മു​ക്ത ഗ്രാ​മ​മാ​കാ​നു​ള്ള ആ​ദ്യ​ഘ​ട്ട പ​രി​പാ​ടി​ക്കു പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്ക​മാ​യി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള 'മാ​ലി​ന്യ മു​ക്ത ഗ്രാ​മം സ​മ്പൂ​ർ​ണ ആ​രോ​ഗ്യ ശു​ചി​ത്വ ജ​ന​കീ​യ ജാ​ഗ്ര​താ യ​ജ്ഞം' ജി. ​സ്റ്റീ​ഫ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. 17 വ​രെ​യാ​ണു പ​രി​പാ​ടി. 17ന് ​പ​ഞ്ചാ​യ​ത്തി​നെ സ​മ്പൂ​ർ​ണ മാ​ലി​ന്യ​മു​ക്ത ഗ്രാ​മ​മാ​യി പ്ര​ഖ്യാ​പി​ക്കും.
പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ലെ ഓ​രോ വീ​ട്ടി​ലെ​യും മാ​ലി​ന്യ സം​സ്‌​ക​ര​ണം ഉ​റ​പ്പു​വ​രു​ത്തും. ഖ​ര-​ദ്ര​വ-​ജൈ​വ മാ​ലി​ന്യ​ങ്ങ​ളെ വേ​ർ​തി​രി​ക്കും. ഖ​ര​മാ​ലി​ന്യ​ങ്ങ​ൾ ഹ​രി​ത ക​ർ​മ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശേ​ഖ​രി​ക്കും. ദ്ര​വ, ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ഉ​റ​വി​ട​ത്തി​ൽ​ത്ത​ന്നെ സം​സ്‌​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​യു​ണ്ടാ​ക്കും. ഇ​തി​നാ​യി സോ​ക്ക്പി​റ്റു​ക​ളും ക​മ്പോ​സ്റ്റ് ബി​ന്നു​ക​ളും വീ​ടു​ക​ളി​ലെ​ത്തി​ക്കും.
പ​ദ്ധ​തി ന​ട​ത്തി​പ്പി​നാ​യി ഓ​രോ വാ​ർ​ഡി​ലും 25 മു​ത​ൽ 50 വ​രെ വീ​ടു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി അ​യ​ൽ സ​ഭ​ക​ൾ രൂ​പീ​ക​രി​ച്ച് വാ​ർ​ഡ് മെ​മ്പ​ർ ചെ​യ​ർ​മാ​നാ​യി ശു​ചി​ത്വ സ​മി​തി ഉ​ണ്ടാ​ക്കി. അ​ഞ്ചു​വീ​തം അ​യ​ൽ സ​ഭ​ക​ൾ ചേ​ർ​ത്ത് സ​ബ് ക​മ്മി​റ്റി​ക​ൾ ഉ​ണ്ടാ​ക്കി.
പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ, വാ​യ​ന​ശാ​ല​ക​ൾ, റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ൾ, ആ​ർ​ട്‌​സ് ക്ല​ബ്ബു​ക​ൾ, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, അ​ങ്ക​ണ​വാ​ടി ടീ​ച്ച​ർ​മാ​ർ തു​ട​ങ്ങി വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള​വ​രു​ടെ സേ​വ​നം പ​ദ്ധ​തി​ക്കാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ന്നു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​സ​ന​ൽ കു​മാ​ർ പ​റ​ഞ്ഞു.