മു​ത്ത​ശി​യു​ടെ സം​സ്‌​കാ​രം ചെ​റു​മ​ക​ൻ ത​ട​ഞ്ഞു; ആ​ർ​ഡി​ഒ​യു​ടെ ഇ​ട​പെ​ട​ലി​ൽ ര​ണ്ടാം​നാ​ൾ സം​സ്‌​കാ​രം
Tuesday, August 3, 2021 12:18 AM IST
കാ​ട്ടാ​ക്ക​ട: മു​ത്ത​ശി​യു​ടെ മൃതദേഹം ​സം​സ്‌​കരിക്കുന്നത് ചെ​റു​മ​ക​ൻ ത​ട​ഞ്ഞു. ഒ​ടു​വി​ൽ ര​ണ്ടാം​നാ​ൾ ആ​ർ​ഡി​ഒ ഇ​ട​പെ​ട്ട് മൃ​ത​ദേ​ഹം സം​സ്‌​കരി​ച്ചു. വി​ള​പ്പി​ൽ​ശാ​ല മു​ള​യ​റ നെ​ടു​ങ്കു​ഴി​യി​ലാ​ണ് സം​ഭ​വം. മു​ള്ള​റ ക്രൈ​സ്റ്റ് വി​ല്ല​യി​ൽ പ​ത്മാ​ക്ഷി (78) ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നാ​ണ് മ​ക​ൾ അ​ജി​ത​കു​മാ​രി​യു​ടെ വ​ലി​യ​വി​ള​യി​ലെ വ​സ​തി​യി​ൽ മ​രി​ച്ച​ത്.
പ​ക്ഷാ​ഘാ​തം ബാ​ധി​ച്ച് കി​ട​പ്പി​ലാ​യ പ​ത്മാ​ക്ഷി പ​ത്തു വ​ർ​ഷ​മാ​യി മ​ക​ളു​ടെ പ​രി​ച​ര​ണ​ത്തി​ലാ​യി​രു​ന്നു. ഇ​വ​രു​ടെ ഭ​ർ​ത്താ​വ് ബാ​ല​യ്യ​ൻ നാ​ടാ​ർ 20 വ​ർ​ഷം മു​മ്പ് മ​രി​ച്ചി​രു​ന്നു. നെ​ടു​ങ്കു​ഴി​യി​ൽ ഭ​ർ​ത്താ​വി​നെ അ​ട​ക്കം ചെ​യ്തി​ട്ടു​ള്ള സ്വ​ന്തം ഭൂ​മി​യി​ൽ ത​ന്നെ​യും അ​ട​ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു പ​ത്മാ​ക്ഷി​യു​ടെ അ​ന്ത്യാ​ഭി​ലാ​ഷം. ഇ​ത​നു​സ​രി​ച്ച് മ​ക​ളും ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് പ​ത്മാ​ക്ഷി​യു​ടെ മൃ​ത​ദേ​ഹം ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് നെ​ടു​ങ്കു​ഴി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും കൊ​ച്ചു​മ​ക​ൻ അ​ല​ക്‌​സ് സം​സ്‌​ക​രി​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ല. തു​ട​ർ​ന്ന് രാ​ത്രി എ​ട്ട് മ​ണി​യോ​ടെ മൃ​ത​ദേ​ഹം സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.
അ​ജി​ത​കു​മാ​രി​യും ബ​ന്ധു​ക്ക​ളും മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കാ​ൻ ഇ​ന്ന​ലെ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ സ​ഹാ​യം തേ​ടി. തു​ട​ർ​ന്ന് നെ​ടു​മ​ങ്ങാ​ട് ആ​ർ​ഡി​ഒ അ​ഹ​മ്മ​ദ് ക​ബീ​ർ സ്ഥ​ല​ത്തെ​ത്തി. എ​ന്നാ​ൽ മു​ത്ത​ശി​യെ ഇ​വി​ടെ സംസ്കരി​ക്കാ​ൻ സ​മ്മ​തി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ൽ അ​ല​ക്‌​സ് ഉ​റ​ച്ചു​നി​ന്നു. ദേ​ഹ​ത്ത് പെ​ട്രോ​ൾ ഒ​ഴി​ച്ച് ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി​യും മു​ഴ​ക്കി. ഇ​തോ​ടെ ആ​ർ​ഡി​ഒ​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം വി​ള​പ്പി​ൽ​ശാ​ല സി​ഐ അ​നി​ൽ ക​രീം, അ​ല​ക്‌​സി​നെ സം​ഭ​വ​സ്ഥ​ല​ത്തു നി​ന്ന് വി​ള​പ്പി​ൽ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ലേ​ക്ക് നീ​ക്കി. ആ​ർ​ഡി​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ വി​ള​പ്പി​ൽ രാ​ധാ​കൃ​ഷ്ണ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​ല്ലി മോ​ഹ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഡി. ​ഷാ​ജി, കാ​ട്ടാ​ക്ക​ട ത​ഹ​സി​ൽ​ദാ​ർ സ​ജി.​എ​സ്. കു​മാ​ർ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ ഷാ​ജി എ​ന്നി​വ​ർ അ​ല​ക്‌​സു​മാ​യി സ​മ​വാ​യ ച​ർ​ച്ച ന​ട​ത്തി. ര​ണ്ടു മ​ണി​ക്കൂ​ർ നീ​ണ്ട ച​ർ​ച്ച​യ്‌​ക്കൊ​ടു​വി​ൽ അ​ല​ക്‌​സ് വ​ഴ​ങ്ങി. രാ​ത്രി എ​ട്ട് മ​ണി​യോ​ടെ പ​ത്മാ​ക്ഷി​യു​ടെ മൃ​ത​ദേ​ഹം ആ​ചാ​ര​പ്ര​കാ​രം സം​സ്‌​ക​രി​ച്ചു. അ​ശോ​ക് കു​മാ​ർ, സ​തീ​ഷ് കു​മാ​ർ, സു​രേ​ഷ് കു​മാ​ർ എ​ന്നീ പ​ത്മാ​ക്ഷി​യു​ടെ മൂ​ന്ന് ആ​ൺ​മ​ക്ക​ളും നേ​ര​ത്തേ മ​രി​ച്ചി​രു​ന്നു. ഇ​വ​രി​ൽ സു​രേ​ഷി​ന്‍റെ മ​ക​നാ​ണ് അ​ല​ക്‌​സ്. മ​ക്ക​ൾ​ക്കെ​ല്ലാം ഓ​രോ ഏ​ക്ക​ർ വീ​തം കു​ടും​ബ ഓ​ഹ​രി ന​ൽ​കി​യ ശേ​ഷം പ​ത്മാ​ക്ഷി​യു​ടെ പേ​രി​ൽ ശേ​ഷി​ക്കു​ന്ന ഒ​മ്പ​ത് സെ​ന്‍റ് ഭൂ​മി​യാ​ണ് നെ​ടു​ങ്കു​ഴി​യി​ലു​ള്ള​ത്. ഈ ​വ​സ്തു ത​ന്‍റെ പേ​രി​ൽ എ​ഴു​തി ന​ൽ​ക​ണ​മെ​ന്ന​താ​യി​രു​ന്നു അ​ല​ക്‌​സി​ന്‍റെ ആ​വ​ശ്യം. മ​റ്റ് ബ​ന്ധു​ക്ക​ൾ ഇ​തി​ന് സ​മ്മ​തം ന​ൽ​കി​യാ​ലെ സം​സ്‌​കാ​രം ന​ട​ത്താ​ൻ അ​നു​വ​ദി​ക്കൂ എ​ന്ന​താ​യി​രു​ന്നു അ​ല​ക്‌​സി​ന്‍റെ നി​ല​പാ​ട്. ഈ ​ത​ർ​ക്കം പി​ന്നീ​ട് പ​രി​ഹ​രി​ക്കാ​മെ​ന്ന ആ​ർ​ഡി​ഒ​യു​ടെ ഉ​റ​പ്പി​ലാ​ണ് പ്ര​ശ്‌​നം പ​രി​ഹ​രി​ക്ക​പ്പെ​ട്ട​ത്.