ജ​ന്‍​ഡ​ര്‍ ഹെ​ല്‍​പ്പ് ഡെ​സ്ക്
Tuesday, August 3, 2021 12:18 AM IST
നെ​യ്യാ​റ്റി​ൻ​ക​ര: നെ​യ്യാ​റ്റി​ന്‍​ക​ര ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ലൈ​ഫ് ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജ​ന്‍​ഡ​ര്‍ ഹെ​ല്‍​പ്പ് ഡ​സ്ക് ആ​രം​ഭി​ച്ചു. സ്ത്രീ​ധ​നം, സ്ത്രീ​ധ​ന പീ​ഡ​നം, ഗാ​ര്‍​ഹി​ക പീ​ഡ​നം, പെ​ണ്‍​കു​ട്ടി​ക​ളെ​യും സ്ത്രീ​ക​ളെ​യും ബാ​ധി​ക്കു​ന്ന മ​റ്റു പ്ര​ശ്ന​ങ്ങ​ള്‍ എ​ന്നി​വ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഈ ​ഹെ​ല്‍​പ്പ് ഡ​സ്കി​ല്‍ ല​ഭ്യ​മാ​ണെ​ന്ന് ഫൗ​ണ്ടേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. നി​യ​മ സ​ഹാ​യം, കൗ​ണ്‍​സലിം​ഗ് എ​ന്നി​വ​യ്ക്കു​ള്ള സം​വി​ധാ​ന​വും നി​ല​വി​ലു​ണ്ട്. ഫോ​ണ്‍ 0471- 2221711, 9745040982.