സെ​ക്ര​ട്ട​റി​യും പ്ര​സി​ഡ​ന്‍റു​മാ​യി ഉ​ട​ക്കി, സി​പി​എം അം​ഗം പ​ഞ്ചാ​യ​ത്തു ഗേ​റ്റ് പൂ​ട്ടി
Tuesday, August 3, 2021 12:19 AM IST
കാ​ട്ടാ​ക്ക​ട : പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​മാ​യും പ്ര​സി​ഡ​ന്‍റു​മാ​യി ഉ​ട​ക്കി യ സി​പി​എം പ​ഞ്ചാ​യ​ത്ത് അം​ഗം ക​മ്മ​ിറ്റി ന​ട​ക്കു​ന്ന​തി​നി​ടെ പ​ഞ്ചാ​യ​ത്ത് ഗേ​റ്റ് പൂ​ട്ടി, പു​റ​ത്തു കാ​വ​ൽ നി​ന്നു. ഒ​ടു​വി​ൽ പാ​ർ​ട്ടി നി​ർ​ദേ​ശം വ​ന്ന​തി​നെ തു​ട​ർ​ന്ന് ഗേ​റ്റ് തു​റ​ന്നു.

കു​റ്റി​ച്ച​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം സി​പി​എം അം​ഗ​മാ​യ അ​ൻ​വ​ർ ഗേ​റ്റ് പൂ​ട്ടി​യി​ട്ട​ത്. സി​പി​എം ഭ​രി​ക്കു​ന്ന പ​ഞ്ചാ​യ​ത്താ​ണ് കു​റ്റി​ച്ച​ൽ. ഇ​ന്ന​ലെ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ന​ട​ക്കു​ന്ന​തി​നി​ടെ അ​ൻ​വ​റും സെ​ക്ര​ട്ട​റി​യു​മാ​യി വാ​ക്ക് ത​ർ​ക്കം ഉണ്ടായി.

പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​നാ​വ​ശ്യ​മാ​യി ഫ​യ​ലു​ക​ൾ വൈ​കി​ക്കു​ന്നു​വെ​ന്നും പ​രാ​തി​ക​ളും ആ​വ​ശ്യ​ങ്ങ​ളു​മാ​യി വ​രു​ന്ന സാ​ധാ​ര​ണ​ക്കാ​രെ അ​വ​ഗ​ണി​ക്കു​ന്നു​വെ​ന്നും പ​റ​ഞ്ഞാ​ണ് അ​ൻ​വ​ർ ഉ​ട​ക്കി​യ​ത്. ഇ​ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ണി​ക​ണ്ഠ​ൻ ഏ​റ്റു​പി​ടി​ക്കു​ക​യും അ​ൻ​വ​റെ കു​റ്റ​പ്പെ​ടു​ത്തു​ക​യും സെ​ക്ര​ട്ട​റി​ക്ക് അ​നു​കൂ​ല​മാ​യി സം​സാ​രി​ക്കു​ക​യും ചെ​യ്തു. ഇ​തേ തു​ട​ർ​ന്നാ​ണ് അ​ൻ​വ​ർ ക​മ്മി​റ്റി ബ​ഹി​ഷ്‌​ക്ക​രി​ച്ച് പു​റ​ത്തി​റ​ങ്ങി ഓ​ഫീ​സി​ന്‍റെ ഗേ​റ്റ് പൂ​ട്ടി​യ​ത്. പ്ര​തി​ഷേ​ധം പ്ര​തി​പ​ക്ഷ​പാ​ർ​ട്ടി​ക​ൾ ഏ​റ്റെ​ടു​ക്കു​ന്നു​വെ​ന്ന് മ​ന​സി​ലാ​ക്കി​യ​തോ​ടെ പാ​ർ​ട്ടി ഇ​ട​പെ​ടു​ക​യും അ​ൻ​വ​റു​മാ​യി സം​സാ​രി​ച്ച് ഗേ​റ്റ് തു​റ​ക്കു​ക​യു​മാ​യി​രു​ന്നു.

അ​ൻ​വ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ട​ക്ക​മു​ള്ള​വ​രു​മാ​യി കു​റെ നാ​ളാ​യി സ്വ​ര​ച്ചേ​ർ​ച്ച​യി​ല​ല്ല. കോ​വി​ഡ് കാ​ല​ത്ത് പ​ഞ്ചാ​യ​ത്തി​ന്‍റെ ന​ട​പ​ടി​ക​ളെ ചോ​ദ്യം ചെ​യ്തി​രു​ന്നു. സി​പി​എ​മ്മി​ലെ ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ പി​ന്തു​ണ​യു​ള്ള​യും അ​ൻ​വ​റി​നു​ണ്ട്.