മം​ഗ​ല​പു​രം സ്വ​ർ​ണ ക​വ​ർ​ച്ചാ കേ​സ് : മു​ഖ്യ ആ​സൂ​ത്ര​ക​നും കൂ​ട്ടാ​ളി​ക​ളും പി​ടി​യി​ൽ
Tuesday, August 3, 2021 11:08 PM IST
ആ​റ്റി​ങ്ങ​ൽ: ദേശീയപാതയിൽ പള്ളിപ്പുറത്തിന് സമീപം രാത്രി സ്വർണവ്യാപാരിയുടെ കാർ തടഞ്ഞ് വെട്ടിപ്പരിക്കേൽപ്പിച്ച് സ്വർണം കവർച്ച ചെയ്ത കേസി ലെ മുഖ്യ ആസൂത്രകനും കൂട്ടാ ളികളും പിടിയിൽ. ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി​യും ചെ​ന്നൈ അ​മ്പ​ട്ടൂ​രി​ലെ ഫ്ലാ​റ്റി​ൽ താ​മ​സ​ക്കാ​ര​നു​മാ​യ സ​ന്തോ​ഷ് ക്ല​മ​ന്‍റ് (56), കൂ​ട്ടാ​ളി​ക​ളാ​യ പ​ളു​കൽ മു​ഴു​ങ്ങു​വി​ള അ​ശ്വ​തി ഭ​വ​നിൽ സ​തീ​ഷ്കു​മാ​ർ (40), ആ​ല​ത്തൂ​ർ, പി​ച്ച​ൺ​കോ​ട് വീ​ട്ടിൽ അ​ജീ​ഷ് (30 ) എ​ന്നി​വ​രെയാണ് മം​ഗ​ല​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്.
സ്വ​ർ​ണ വ്യാ​പാ​രി​യാ​യ സ​മ്പ​ത്തി​ന്‍റെ നെ​യ്യാ​റ്റി​ൻ​ക​ര ജ്വ​ല്ല​റി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ അ​ജീ​ഷാ​ണ് മ​റ്റ് ജ്വ​ല്ല​റി​ക​ളി​ലേ​ക്ക് സ​മ്പ​ത്ത് സ്വ​ർ​ണം കൊ​ണ്ടു പോ​കു​ന്ന​തി​നൊ​പ്പം പ​ണ​വും കൊ​ണ്ടു പോ​കാ​റു​ണ്ടെ​ന്ന വി​വ​രം സു​ഹൃ​ത്തും ലോ​റി​ഡ്രൈ​വ​റു​മാ​യ സ​തീ​ഷ് കു​മാ​ർ എ​ന്ന സ​തീ​ശ​നോ​ട് പ​റ​യു​ന്ന​ത്. സ​തീ​ശ​നാ​ണ് ചെ​ന്നൈ​യി​ൽ താ​മ​സ​മാ​ക്കി​യ റി​യ​ൽ എ​സ്റ്റേ​റ്റ് ബിസിനസുകാ​ര​നാ​യ സ​ന്തോ​ഷി​നോ​ട് പ​റ​ഞ്ഞ് ക​വ​ർ​ച്ച​ക്കു​ള്ള പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ഴ​ക്കൂ​ട്ട​ത്തെ ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തെ കൊ​ണ്ട് ക​വ​ർ​ച്ച ന​ട​പ്പാ​ക്കി​യ​ത്. ക​വ​ർ​ച്ച​യ്ക്കു​ള്ള സ്ഥ​ലം തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ആ​യ​തി​നാ​ലാ​ണ് ക​ഴ​ക്കൂ​ട്ട​ം സം​ഘ​ത്തെ സ​ന്തോ​ഷ് ക​വ​ർ​ച്ച​യ്ക്കാ​യി ഉ​പ​യോ​ഗി​ച്ച​ത്. ഇ​തി​നാ​യി സം​ഘം ര​ണ്ടു മാ​സ​ത്തോ​ളം സ്വ​ർ​ണ വ്യാ​പാ​രി​യാ​യ സ​മ്പ​ത്തി​നെ പിന്തുടർന്ന് വലിയ ത​യാ​റെ​ടു​പ്പ് ന​ട​ത്തി.
ഏ​പ്രി​ൽ ഒ​ന്പ​തി​ന് രാ​ത്രി കാ​റു​ക​ളി​ലും ബൈ​ക്കു​ക​ളി​ലു​മാ​യി എ​ത്തി സം​ഘം സ​മ്പ​ത്തി​ന്‍റെ വാ​ഹ​നം ത​ട​ഞ്ഞ് വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ച് കാ​ർ ഉ​ൾ​പ്പെ​ടെ ത​ട്ടി​യെ​ടു​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി​ട്ട​ത്. ​പക്ഷേ വാ​ഹ​നം സ്റ്റാ​ർ​ട്ട് ആ​കാ​ത്ത​തി​നാ​ൽ സ്വ​ർ​ണം അ​ട​ങ്ങി​യ ബാ​ഗ് ത​ട്ടി​യെ​ടു​ത്ത് സ​മ്പ​ത്തി​നെ വെ​ട്ടിപ്പരിക്കേ​ൽ​പ്പി​ച്ച് വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റെ​യും സ​മ്പ​ത്തി​ന്‍റെ ബ​ന്ധു​വി​നേ​യും മ​ർ​ദി​ച്ച് വാ​ഹ​ന​ങ്ങ​ളി​ൽ ക​യ​റ്റി​കൊ​ണ്ടു പോ​യി പോ​ത്ത​ൻ​കോ​ടി​ന് സ​മീ​പം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.
ഇ​പ്പോ​ൾ അ​റ​സ്റ്റിലാ​യ​വ​രെ കൂ​ടാ​തെ ഈ ​കേ​സി​ൽ പ​തി​ന​ഞ്ച് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ൻ​ഡ് ചെ​യ്തിട്ടുണ്ട്. ക​വ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ൽ​പ്പ​ത് പ​വ​നോ​ളം സ്വ​ർ​ണ​വും ആ​റ് കാ​റു​ക​ളും ര​ണ്ട് ഇ​രു​ച​ക്ര വാ​ഹ​ന​വും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. കൂ​ടാ​തെ സ്വ​ർ​ണ വ്യാ​പാ​രി​യു​ടെ വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന ക​ണ​ക്കി​ല്ലാ​തെ സൂ​ക്ഷി​ച്ചി​രു​ന്ന എ​ഴു​പ​ത്തി​യ​ഞ്ച് ല​ക്ഷം രൂ​പ​യും ക​ണ്ടെ​ടു​ത്ത് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു,
മു​ഖ്യ ആ​സൂ​ത്ര​ക​നാ​യ സ​ന്തോ​ഷി​ന്‍റെ ത​മി​ഴ്നാ​ട്ടി​ലെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​യാ​ൾ ത​മി​ഴ്നാ​ട്ടി​ലെ പ്രാ​ദേ​ശി​ക രാ​ഷ്ട്രീ​യ​ക്കാ​രു​മാ​യി ന​ല്ല ബ​ന്ധം പു​ല​ർ​ത്തി വ​രു​ന്ന ആ​ളാ​ണ്. പി​ടി​യി​ലാ​യ സ​തീ​ശ​ൻ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും മ​റ്റും കേ​ര​ള​ത്തി​ലേ​ക്ക് സ്പി​രി​റ്റ് ക​ട​ത്തി​യി​രു​ന്ന സം​ഘ​ത്തി​ലെ അം​ഗ​മാ​ണ്. എ​ക്സൈ​സ് വ​കു​പ്പി​ൽ ഇ​യാ​ൾ​ക്കെ​തി​രെ ഇ​തി​ന് കേ​സു​ണ്ട്.
മു​ഖ്യ​ആ​സൂ​ത്ര​ക​ർ പി​ടി​യി​ലാ​യ​തോ​ടെ ക​വ​ർ​ച്ചാ സം​ഘ​ത്തി​ലെ പി​ടി​കി​ട്ടാ​നു​ള്ള മ​റ്റു​ള്ള​വ​രെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. അ​വ​രും ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി സു​നീ​ഷ്ബാ​ബു​വി​ന്‍റെ​യും ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി എം.​കെ.​സു​ൽ​ഫി​ക്ക​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ച് കേ​സ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യി​രു​ന്നു.
മം​ഗ​ല​പു​രം പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​ച്ച്.​എ​ൽ.​സ​ജീ​ഷ് , എ​എ​സ്ഐ മാ​രാ​യ എ​സ്.​ജ​യ​ൻ , ടി.​എ​സ്.​ഫ്രാ​ങ്ക്ളി​ൻ ഷാ​ഡോ ഡാ​ൻ​സാ​ഫ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എം. ​ഫി​റോ​സ്ഖാ​ൻ, എ​എ​സ്ഐ മാ​രാ​യ ബി.​ദി​ലീ​പ് , ആ​ർ.​ബി​ജു​കു​മാ​ർ എ​ന്നി​വ​ർ ത​മി​ഴ്നാ​ട്ടി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ താ​മ​സി​ച്ച് ന​ട​ത്തി​യ വി​ദ​ഗ്ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.