തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 5000 രൂ​പ വീ​തം അ​നു​വ​ദി​ക്ക​ണം: വി.​ഡി.​സ​തീ​ശ​ൻ
Tuesday, August 3, 2021 11:08 PM IST
നേ​മം: ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നി​യ​മാ​നു​സൃ​ത​മാ​യ 100 ദി​വ​സ​ത്തേ​യും പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 200 ദി​വ​സ​ത്തേ​യും തൊ​ഴി​ൽ ന​ൽ​ക​ണ​മെ​ന്നും ഓ​ണ​ക്കാ​ല​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്ത എ​ല്ലാ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്കും 5000 രൂ​പ വീ​തം സ​ർ​ക്കാ​ർ ഗ്രാ​ൻ​റാ​യി ന​ൽ​ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​നം തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ൾ​ക്കും ന​ൽ​ക​ണ​മെ​ന്നും ഇ​എ​സ്ഐ പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് (ഐ​എ​ൻ​ടി​യു​സി) നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള വ്യാ​പ​ക​മാ​യി ന​ട​ത്തി​യ സ​മ​ര​ത്തി​ന്‍റെ സം​സ്ഥാ​ന ത​ല ഉ​ദ്ഘാ​ട​നം സെ​ക്ര​ട്ടേ​റി​യേ​റ്റു ന​ട​യി​ൽ നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് (ഐ​എ​ൻ​ടി​യു​സി) പ്ര​സി​ഡ​ന്‍റ് വി.​ആ​ർ.​പ്ര​താ​പ​ൻ അ​ധ്യ​ക്ഷ​നാ​യി. എം. ​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ, സി.​ആ​ർ.​മ​ഹേ​ഷ് എം​എ​ൽ​എ, വെ​ള​നാ​ട് ശ്രീ​ക​ണ്ഠ​ൻ, മ​ല​യം ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ, കെ.​എ​സ്.​സേ​തു​ല​ക്ഷ​മി, ഡി. ​അ​നി​ത, പു​ത്ത​ൻ​പ​ള്ളി നി​സാ​ർ, ആ​ർ.​എ​സ്.​വി​മ​ൽ കു​മാ​ർ, ജോ​യി, അ​നി, വ​ട്ട​പ്പാ​റ സ​ന​ൽ, ക​ര​കു​ളം ശ​ശി, എ.​എ​സ്.​ച​ന്ദ്ര​പ്ര​കാ​ശ്, ജോ​ണി ജോ​സ്, നി​സാ​ർ അ​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.