മേ​ലാ​റ്റി​ങ്ങ​ൽ വാ​ർ​ഡി​ൽ സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ൺ; 12 വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ
Wednesday, August 4, 2021 11:23 PM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​തി​വാ​ര ഇ​ൻ​ഫെ​ക്‌​ഷ​ൻ പോ​പ്പു​ലേ​ഷ​ൻ റേ​ഷ്യോ(​ഡ​ബ്ലു​ഐ​പി​ആ​ർ) 10 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ആ​റ്റി​ങ്ങ​ൽ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ മേ​ലാ​റ്റി​ങ്ങ​ൽ വാ​ർ​ഡി​ൽ(31-ാം വാ​ർ​ഡ്) ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ അ​റി​യി​ച്ചു.
മേ​ലാ​റ്റി​ങ്ങ​ൽ വാ​ർ​ഡി​ൽ അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ മാ​ത്ര​മേ രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു വ​രെ തു​റ​ക്കും.
ഡ​ബ്ലു​ഐ​പി​ആ​ർ പ​ത്തി​നു താ​ഴെ വ​രു​ന്ന​തു​വ​രെ ഈ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രും. ആ​റ്റി​ങ്ങ​ൽ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ​ത​ന്നെ ഒ​ന്ന്, ര​ണ്ട്, 10, 20, 24 വാ​ർ​ഡു​ക​ൾ, നെ​ടു​മ​ങ്ങാ​ട് മു​നി​സി​പ്പാ​ലി​റ്റി​യി​ലെ 10, 16, 36 വാ​ർ​ഡു​ക​ൾ, വ​ർ​ക്ക​ല മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ആ​റ്, ഒ​മ്പ​ത്, 18, 28 വാ​ർ​ഡു​ക​ൾ എ​ന്നി​വ​യെ​യാ​ണു ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.
ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ, പ​ല​ച​ര​ക്ക്, പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, പാ​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ, മാ​സം, മ​ത്സ്യം, മൃ​ഗ​ങ്ങ​ൾ​ക്കു​ള്ള ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ, കാ​ലി​ത്തീ​റ്റ, കോ​ഴി​ത്തീ​റ്റ തു​ട​ങ്ങി​യ വി​ൽ​ക്കു​ന്ന ക​ട​ക​ൾ, ബേ​ക്ക​റി​ക​ൾ എ​ന്നി​വ​യ്ക്കു മാ​ത്ര​മേ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​നാ​നു​മ​തി​യു​ണ്ടാ​കൂ.
രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു​വ​രെ ഇ​വ തു​റ​ക്കാം. റേ​ഷ​ൻ ക​ട​ക​ൾ, മാ​വേ​ലി സ്റ്റോ​റു​ക​ൾ, സ​പ്ലൈ​കോ ഷോ​പ്പു​ക​ൾ, മി​ൽ​മ ബൂ​ത്തു​ക​ൾ തു​ട​ങ്ങി​യ​വ ദി​വ​സ​വും വൈ​കി​ട്ട് അ​ഞ്ചു വ​രെ തു​റ​ക്കാം.
റ​സ്റ്റ​റ​ന്‍റു​ക​ളും ഹോ​ട്ട​ലു​ക​ളും രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം 7.30 വ​രെ ഹോം ​ഡെ​ലി​വ​റി​ക്കു മാ​ത്ര​മാ​യി തു​റ​ക്കാം. ഡൈ​ൻ​ഇ​ൻ, ടേ​ക്ക് എ​വേ, പാ​ഴ്സ​ൽ തു​ട​ങ്ങി​യ​വ അ​നു​വ​ദി​ക്കി​ല്ല. ച​ന്ത​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല.
ഇ​കൊ​മേ​ഴ്സ് സ്ഥാ​പ​ന​ങ്ങ​ൾ ഡെ​ലി​വ​റി​ക്കാ​യി രാ​വി​ലെ ഏ​ഴു മു​ത​ൽ ഉ​ച്ച​യ്ക്കു ര​ണ്ടു വ​രെ പ്ര​വ​ർ​ത്തി​ക്കാം. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ ശ​ക്ത​മാ​യ പോ​ലീ​സ് നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രി​ക്കു​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.