അ​മ്പൂ​രി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​ടി​ക്ക​ല്‍ ധ​ര്‍​ണ​ ന​ട​ത്തി
Wednesday, August 4, 2021 11:23 PM IST
വെ​ള്ള​റ​ട : അ​മ്പൂ​രി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അ​ഴി​മ​തി​ന​ട​ത്തു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച് എ​ല്‍​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​ടി​ക്ക​ല്‍ മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി. തൊ​ഴി​ലു​റ​പ്പ് കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ്ഥാ​പി​ക്കാ​നു​ള്ള ഡെ​സ്റ്റി​നേ​ഷ​ന്‍ ബോ​ര്‍​ഡ് നി​ര്‍​മി​തി​യു​ടെ ക​രാ​റി​ല്‍ അ​ഴി​മ​തി ന​ട​ത്തി​യ​തി​ലും ,ഗൂ​ഡാ​ലോ​ച​ന​ക​ളി​ലും പ​ങ്കാ​ളി​ക​ളാ​യ പ്ര​സി​ന്‍റും വൈ​സ്പ്ര​സി​ഡ​ന്‍റും വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍ പേ​ഴ്സ​ണും രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ധ​ര്‍​ണ.
പ്ര​തി​ഷേ​ധ മാ​ര്‍​ച്ച് അ​മ്പൂ​രി ജം​ഗ്ഷ​നി​ല്‍ സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം അ​ഡ്വ.​ക​ള്ളി​ക്കാ​ട് ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് പ​ടി​ക്ക​ല്‍ ന​ട​ത്തി​യ ധ​ര്‍​ണ സി​പി​എം വെ​ള്ള​റ​ട ഏ​രി​യാ സെ​ക്ര​ട്ട​റി ഡി.​കെ. ശ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു.​ടി.​എ​ല്‍. രാ​ജ്, കു​ട​പ്പ​ന​മൂ​ട് ബാ​ദു​ഷ ,തോ​ട്ട​ത്തി​ല്‍ മ​ധു, ബാ​ബു ജോ​സ​ഫ് , പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ നി​സാ​ര്‍ ,ബി. ​ഷാ​ജി,തേ​ക്കു​പാ​റ ശി​വാ​ന​ന്ദ​ന്‍ ,ഗോ​പാ​ല​കൃ​ഷ്ണ​ന്‍ , സാ​ബു , കൊ​ണ്ട കെ​ട്ടി സു​രേ​ന്ദ്ര​ന്‍ , ബി​ജു തു​രു​ത്തേ​ല്‍ , അ​നി​താ മ​ധു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.