ഗൃ​ഹ​നാ​ഥ​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച ര​ണ്ടു പേ​ർ പി​ടി​യി​ൽ
Wednesday, August 4, 2021 11:23 PM IST
ക​ഴ​ക്കൂ​ട്ടം : വീ​ടി​ന് മു​മ്പി​ൽ മ​ദ്യ​പി​ച്ച​ത് ചോ​ദ്യം ചെ​യ്ത ഗൃ​ഹ​നാ​ഥ​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ നൗ​ഷാ​ദ് (43)നെ ​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
സം​ഭ​വ​ത്തി​ൽ ചാ​ന്നാ​ങ്ക​ര ദേ​ശ​ത്ത് പ​ഴ​ഞ്ചി​റ മ​ണ​ക്കാ​ട്ട് വീ​ട്ടി​ൽ ഷി​ജു (34) പ​ഴ​ഞ്ചി​റ ശ്രീ​നി​ല​യ​ത്തി​ൽ അ​രു​ൺ​കു​മാ​ർ (41) എ​ന്നി​വ​രെ ക​ഠി​നം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ത്തേ​മു​ക്കാ​ലോ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.
​സ്ഥി​ര​മാ​യി വീ​ടി​ന്‍റെ മു​മ്പി​ലി​രു​ന്ന് മ​ദ്യ​പി​ച്ചി​രു​ന്ന പ്ര​തി​ക​ളെ നൗ​ഷാ​ദ് വി​ല​ക്കി​യ​തി​നു​ള്ള വൈ​രാ​ഗ്യ​മാ​ണ് ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഠി​നം​കു​ളം സി ​ഐ അ​ൻ​സാ​രി,എ​സ്ഐ സാ​ജു തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.