ക​ഞ്ചാ​വു​മാ​യി പി​ടി​യി​ല്‍
Friday, September 10, 2021 10:59 PM IST
നെ​യ്യാ​റ്റി​ൻ​ക​ര : നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി ക​ഞ്ചാ​വു​മാ​യി എ​ക്സൈ​സ് പി​ടി​യി​ല്‍. ക​ഞ്ചാ​വ് ക​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച ബൈ​ക്കും പി​ടി​ച്ചെ​ടു​ത്തു.
നെ​യ്യാ​റ്റി​ന്‍​ക​ര എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സ​ച്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പെ​രു​മ്പ​ഴു​തൂ​ർ ഭാ​ഗ​ത്ത് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ത്തോ​ളം കേ​സി​ലെ പ്ര​തി​യാ​യ കീ​ളി​യോ​ട് സ്വ​ദേ​ശി ബ്രി​ട്ടോ​ലാ​ല്‍ (35) പി​ടി​യി​ലാ​യ​ത്. 1.200 കി​ലോ ഗ്രാം ​ക​ഞ്ചാ​വും ഇ​യാ​ളി​ല്‍ നി​ന്നും ക​ണ്ടെ​ടു​ത്തു. ക​ഞ്ചാ​വ് കേ​സി​ൽ ആ​ന്ധ്ര​യി​ൽ ഇ​യാ​ള്‍ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചി​രു​ന്ന​താ​യും എ​ക്സൈ​സ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.
അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സ​ജി​ത്കു​മാ​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ പ്രേ​മ​ച​ന്ദ്ര​ൻ​നാ​യ​ർ, പ​ത്മ​കു​മാ​ർ, ഷാ​ജു സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ നൂ​ജു, പ്ര​സ​ന്ന​ൻ, അ​നീ​ഷ്, സ​തീ​ഷ്കു​മാ​ർ, ഡ്രൈ​വ​ർ സു​രേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.