ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ​യും പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തും ന​വ​കേ​ര​ള പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി
Friday, September 17, 2021 7:22 AM IST
തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള സൃ​ഷ്ടി​ക്കാ​യി ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ മി​ക​ച്ച ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള ജി​ല്ല​ക​ൾ​ക്കാ​യി സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച ശു​ചി​ത്വ ന​ഗ​ര​ത്തി​നും ശു​ചി​ത്വ ഗ്രാ​മ​ത്തി​നു​മു​ള​ള ന​വ​കേ​ര​ള പു​ര​സ്കാ​രം ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ​യും പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തും ഏ​റ്റു​വാ​ങ്ങി. മി​ക​ച്ച ശു​ചി​ത്വ ന​ഗ​ര​ത്തി​നു​ള്ള ര​ണ്ടു​ല​ക്ഷം രൂ​പ​യു​ടെ കാ​ഷ് അ​വാ​ർ​ഡും പു​ര​സ്കാ​ര​വും ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ അ​ഡ്വ. എ​സ്. കു​മാ​രി, ഒ.​എ​സ്. അം​ബി​ക എം​എ​ൽ​എ​യി​ൽ നി​ന്ന് ഏ​റ്റു​വാ​ങ്ങി. മി​ക​ച്ച ശു​ചി​ത്വ​ഗ്രാ​മ​ത്തി​നു​ള്ള ര​ണ്ടു​ല​ക്ഷം രൂ​പ അ​വാ​ർ​ഡും പു​ര​സ്കാ​ര​വും പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​സ​ന​ൽ​കു​മാ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഡി. ​സു​രേ​ഷ്കു​മാ​റി​ൽ നി​ന്ന് ഏ​റ്റു​വാ​ങ്ങി.
ആ​റ്റി​ങ്ങ​ൽ ന​ഗ​ര​സ​ഭ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ചെ​യ​ർ​പേ​ഴ്സ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ ജി. ​തു​ള​സീ​ധ​ര​ൻ​പി​ള്ള, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ ശ്വേ​ത നാ​ഗ​ർ​കോ​ട്ടി, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി എ​സ്. വി​ശ്വ​നാ​ഥ​ൻ, മ​റ്റ് ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ൾ ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ൽ പൂ​വ​ച്ച​ൽ ഗ​വ.​യു​പി​എ​സി​ൽ വ​ച്ച് ന​ട​ന്ന ച​ട​ങ്ങ് ജി ​സ്റ്റീ​ഫ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ. ​ശ്രീ​കു​മാ​രി, അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് മ​ജി​സ്ട്രേ​റ്റ് ഇ. ​മു​ഹ​മ്മ​ദ് സ​ഫീ​ർ, പ​ഞ്ചാ​യ​ത്ത് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ത്രേ​സ്യാ​മ്മ ആ​ന്‍റ​ണി, ഹ​രി​ത​കേ​ര​ളം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡി. ​ഹു​മ​യൂ​ൺ, സെ​ക്ര​ട്ട​റി എ​സ്. പ്ര​വീ​ൺ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ന​വ​കേ​ര​ള പു​ര​സ്കാ​ര​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം മ​ന്ത്രി എം.​വി.​ഗോ​വി​ന്ദ​ൻ മാ​സ്റ്റ​ർ ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു.
ന​വ​കേ​ര​ളം ക​ർ​മ്മ​പ​ദ്ധ​തി സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ടി.​എ​ൻ. സീ​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.