യു​വാ​വി​നെ ആ​ക്ര​മി​ച്ച് പ​ച്ച​ക്ക​റി​ക്ക​ട ത​ക​ർ​ത്തു
Friday, September 17, 2021 7:23 AM IST
പേ​രൂ​ർ​ക്ക​ട: കാ​ഞ്ഞി​രം​പാ​റ കോ​ള​നി​യി​ൽ യു​വാ​വി​നെ അ​ഞ്ചം​ഗ​സം​ഘം ആ​ക്ര​മി​ച്ച് പ​ച്ച​ക്ക​റി​ക്ക​ട ത​ക​ർ​ത്ത​താ​യി പ​രാ​തി.​ഇ​ന്ന​ലെ രാ​ത്രി 8.30 നു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ കാ​ഞ്ഞി​രം​പാ​റ കോ​ള​നി സ്വ​ദേ​ശി ഹ​രീ​ഷ് കു​മാ​ർ (42) ആ​ണ് പ​രി​ക്കേ​റ്റ​ത്. വ​ടി​ക​ളു​മാ​യി എ​ത്തി​യ സം​ഘം ജം​ഗ്ഷ​നി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ഹ​രീ​ഷി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.
ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ഹ​രീ​ഷ് പേ​രൂ​ർ​ക്ക​ട ഗ​വ. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബി​എ​സ്പി പ്ര​വ​ർ​ത്ത​ക​നാ​യ ഹ​രീ​ഷു​മാ​യി ക​ഴി​ഞ്ഞ ഓ​ണ​ക്കാ​ല​ത്ത് റ​സി​ഡ​ന്‍റ് അ​സോ​സി​യേ​ഷ​ൻ പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ക്കേ​റ്റം ഉ​ണ്ടാ​യി​രു​ന്നു.
ഒ​രാ​ഴ്ച​മു​മ്പ് ഓ​ട്ടോ​യി​ൽ എ​ത്തി​യ ഇ​തേ​സം​ഘം ക​ത്തി​കാ​ട്ടി ഇ​യാ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. സ്ഥ​ല​ത്ത് വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സ് ക്യാ​മ്പ് ചെ​യ്യു​ക​യാ​ണ്.