കോ​വി​ഡ് വാ​ക്സി​ൻ നൂ​റ് ശ​ത​മാ​നം പ്ര​ഖ്യാ​പ​ന​വു​മാ​യി പു​ല്ലു​വി​ള സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്രം
Friday, September 17, 2021 11:08 PM IST
വി​ഴി​ഞ്ഞം: മേ​ജ​ർ ആ​ശു​പ​ത്രി​ക​ൾ ക​ഴി​ഞ്ഞാ​ൽ ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കി പു​ല്ലു​വി​ള സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്രം.
പ​തി​നെ​ട്ട് വ​യ​സി​ന് മു​ക​ളി​ലു​ള്ള എ​ല്ലാ​വ​ർ​ക്ക് ആ​ദ്യ ഡോ​സ് വാ​ക്സീ​ൻ നൂ​റ് ശ​ത​മാ​നം ന​ൽ​കി​യ​തി​ന്‍റെ പ്ര​ഖ്യാ​പ​നം ഇ​ന്ന​ലെ ന​ട​ത്തി. ക​രിം​കു​ളം പ​ഞ്ചാ​യ​ത്തി​ലെ 18 വാ​ർ​ഡു​ക​ളി​ൽ പ​തി​മൂ​ന്നും തീ​ര​ദേ​ശ വാ​ർ​ഡു​ക​ളാ​ണ്. ഇ​വി​ട​ങ്ങ​ളി​ലെ 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള 28846 പേ​ർ​ക്ക് വാ​ക്സി ​ൻ ന​ൽ​കി​.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ചി​ഞ്ചു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ അ​തി​യ​ന്നൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മ​ൻ​മോ​ഹ​ൻ നൂ​റ് ശ​ത​മാ​നം കൈ​വ​രി​ച്ച​തി​ന്‍റെ പ്ര​ഖ്യാ​പ​നം ന​ട​ത്തി. ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​താ റാ​ണി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി​ഷ്ണു​പ്ര​സാ​ദ്, വി​ക​സ​ന​കാ​ര്യ ചെ​യ​ർ​മാ​ൻ ഹെ​ക്സ്റ്റി​ൻ ജെ​റി, പ​ഞ്ചാ​യ​ത്ത്മെ​മ്പ​ർ​മാ​രാ​യ റാ​ണി, ജെ​ന​റ്റ്, വി​ൻ​സി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ത്തു.