വി​തു​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ മോ​ർ​ച്ച​റി തു​റ​ക്കു​ന്നി​ല്ല
Friday, September 17, 2021 11:22 PM IST
വി​തു​ര: ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ര​ണ്ടു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും വി​തു​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ മോ​ർ​ച്ച​റി​ക്കെ​ട്ടി​ടം തു​റ​ന്നു​കൊ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. ഫ്രീ​സ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ന​ശി​ക്കു​ന്ന​ത്. വൈ​ദ്യു​തി വി​ത​ര​ണ​ത്തി​ലെ ത​ട​സ​മാ​ണ് മോ​ർ​ച്ച​റി തു​റ​ക്കാ​ത്ത​തി​നു കാ​ര​ണ​മാ​യി അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ ഇ​ത് പ​രി​ഹ​രി​ക്കാ​ൻ യാ​തൊ​രു ശ്ര​മ​വും ന​ട​ക്കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​ക്ഷം. ആ​ശു​പ​ത്രി ന​വീ​ക​ര​ണ പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി ക​ഴി​ഞ്ഞ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യാ​ണ് മോ​ർ​ച്ച​റി നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ആ​ശു​പ​തി​ക്കു സ​മീ​പ​ത്തു​ത​ന്നെ 30ല​ക്ഷം ചെ​ല​വി​ട്ട് കെ​ട്ടി​ടം നി​ർ​മി​ക്കു​ക​യും ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ക​യും ചെ​യ്തു.

2019 ൽ ​ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന വി.​കെ.​മ​ധു​വാ​ണു കെ​ട്ടി​ടം നാ​ടി​നു സ​മ​ർ​പ്പി​ച്ചെ​ങ്കി​ലുംപ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ല്ല. പു​തി​യ ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​ത്തി​ൽ വ​ന്ന് പ​ത്ത് മാ​സ​മാ​യി​ട്ടും മോ​ർ​ച്ച​റി തു​റ​ക്കാ​ൻ യാ​തൊ​രു ശ്ര​മ​വു​മി​ല്ല. മോ​ർ​ച്ച​റി അ​ട​ഞ്ഞു കി​ട​ക്കു​ന്ന​ത് ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്നു​ണ്ട്. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​നു സ​മീ​പ​ത്താ​യി മൃ​ത​ശ​രീ​ര​ങ്ങ​ൾ സൂ​ക്ഷി​ക്കേ​ണ്ട സ്ഥി​തി​യാ​ണ് ഇ​പ്പോ​ൾ. കോ​വി​ഡ് രൂ​ക്ഷ​മാ​യ​തോ​ടെ ഇ​ത് സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ദീ​ർ​ഘ നേ​രം സൂ​ക്ഷി​ക്കാ​ൻ പ​റ്റാ​ത്ത​തി​നാ​ൽ പ​ല​പ്പോ​ഴും മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ മോ​ർ​ച്ച​റി​യി​ലേ​ക്ക് വി​ടു​ക​യാ​ണ് പ​തി​വ്.